Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മരത്തിനു മുകളിൽ കയറിയ പെരുമ്പാമ്പ് മണിക്കൂറുകളോളം,പൊലീസിനെയും ഫയർ ഫോഴ്സിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വട്ടം കറക്കി..പിന്നീട് രാത്രി ഒരുമണിയോടെ പാമ്പിനെ താഴെയിറക്കി...


പ്രമുഖ വ്യവസായിയുടെ വീടിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയോ..? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തി പൊലീസ്..


പ്രവാസിയുടെ രഹസ്യ വിവാഹങ്ങൾ വിമാനത്താവളത്തിൽ പരസ്യമായി; യുവാവിനെ സ്വന്തമാക്കാൻ മൂന്ന് യുവതികളുടെ പിടിവലി, വീഡിയോ വൈറൽ...


ചാല സ്വർണക്കവർച്ച: ബിസിനസ് കുടിപ്പക തീർക്കാൻ നൽകിയ ക്വട്ടേഷൻ; മുഖ്യ ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പേർ വയനാട്ടിൽ പിടിയിൽ...


പ്രണയവിവാഹ പക: വരനെ കാണാത്തതിനാൽ പിതാവിനെ മർദ്ദിച്ച് കടത്തിക്കൊണ്ടുപോയി; കൊല്ലത്ത് 4 പേർ അറസ്റ്റിൽ...

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍

18 SEPTEMBER 2026 04:47 PM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ വളര്‍ന്നുവരുന്ന മേഖലകളിലേക്ക് കൂടുതല്‍ പ്രവാസി നിക്ഷേപം എത്തിക്കുന്നതിന് കൃത്യവും സുതാര്യവുമായ സംവിധാനം ഒരുക്കണമെന്ന് വിദഗ്ധര്‍. 'റീഇമാജിനിങ് കേരളം' പരിപാടിയുടെ സമാപനദിനത്തില്‍ സംഘടിപ്പിച്ച 'പ്രവാസി പാര്‍ട്ണര്‍ഷിപ്പ്' സെഷനിലാണ് വിദഗ്ധര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ നിലവിലുള്ള ആഗോള ബിസിനസ് ശൃംഖലയുമായി കേരളത്തെ ബന്ധിപ്പിക്കുന്നതിനൊപ്പം വിവിധ മാര്‍ഗങ്ങളിലൂടെ നിക്ഷേപകരെ സംസ്ഥാനത്തേക്ക് എത്തിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

നോര്‍ക്ക സ്പെഷ്യല്‍ സെക്രട്ടറി അഞ്ജന എം സെഷനില്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, നോര്‍ക്ക സിഇഒ രാജേഷ് മാധവന്‍, പ്രവാസി സംരംഭകര്‍ തുടങ്ങിയവര്‍ സെഷനില്‍ പങ്കെടുത്തു.

പ്രവാസി നിക്ഷേപങ്ങള്‍ക്ക് കൃത്യമായ ഒരു സംവിധാനം ഒരുക്കുകയാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യമെന്ന് അഞ്ജന എം പറഞ്ഞു. പ്രതിവര്‍ഷം ഏകദേശം 2.17 ലക്ഷം കോടി രൂപ കേരളത്തിലേക്ക് പ്രവാസി പണമായി എത്തിക്കുന്നുണ്ട്. കൂടാതെ ഏകദേശം മൂന്ന് ലക്ഷം കോടി രൂപ പ്രവാസികളുടെ ബാങ്ക് നിക്ഷേപമായുണ്ട്.

ഈ പണത്തിന്‍റെ വലിയൊരു ഭാഗം ഭൂമി വാങ്ങുന്നതിനും വീട് നിര്‍മ്മിക്കുന്നതിനും വായ്പ തിരിച്ചടയ്ക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. ബാങ്കുകളിലെ നിക്ഷേപം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് വായ്പയായി നല്‍കുകയും ചെയ്യുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

കേരളത്തില്‍ ലഭ്യമായ മൂലധനത്തിന്‍റെ ചെറിയൊരു ഭാഗമെങ്കിലും ഇവിടെ നിക്ഷേപിക്കുന്നതിനുള്ള സുഗമമായ സംവിധാനം വേണം. 2026-27 ലെ സംസ്ഥന ബജറ്റിലാണ് പ്രവാസി പാര്‍ട്ണര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചതെന്നും അഞ്ജന പറഞ്ഞു.

ഓരോ പദ്ധതിക്കുമായി നിക്ഷേപകരെ പ്രത്യേകം സമീപിക്കുന്നതിന് പകരം നിക്ഷേപത്തിന് അനുയോജ്യമായ പദ്ധതികളുടെ ഒരു പട്ടിക തയ്യാറാക്കണമെന്ന് ജിഐഎഫ് പ്രതിനിധി ശ്രീധര്‍ പറഞ്ഞു. പദ്ധതികളുടെ സാധ്യതകള്‍ വിലയിരുത്തി അനുയോജ്യമായ നിക്ഷേപകരുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പ്രവാസികള്‍ക്കായി ഒരുക്കുന്ന നിക്ഷേപ പദ്ധതികളില്‍ പണത്തിന് സുരക്ഷയും ആവശ്യമെങ്കില്‍ പിന്‍വലിക്കാനുള്ള സൗകര്യവും ഒരുക്കണമെന്ന് ഐബിപിസി ദുബായ് പ്രതിനിധി എം അബ്ദുള്‍ കരീം പറഞ്ഞു. നിക്ഷേപത്തേക്കള്‍ മികച്ച വരുമാനവും ബാങ്ക് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ആരോഗ്യം, ഭക്ഷ്യസുരക്ഷ, ലോജിസ്റ്റിക്സ്, ടൂറിസം, സാങ്കേതികവിദ്യ, ഊര്‍ജ്ജം, മാനവവിഭവശേഷി തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ കേരളം കൂടുതലായി നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ്ഐസിസിഐ), നാസ്കോം, അസോചം, ട്രേഡ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ടിപിസിഐ), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്ഐഇഒ) തുടങ്ങിയ സംഘടനകളും വിവിധ രാജ്യങ്ങളിലെ എംബസികളും സംഘടിപ്പിക്കുന്ന പ്രധാന സമ്മേളനങ്ങളില്‍ കേരളം സജീവമായി പങ്കെടുക്കണമെന്നുമുള്ള നിര്‍ദേശം പ്രതിനിധികള്‍ മുന്നോട്ടുവച്ചു.

2026-27 ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനുളള ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനായാണ് 'റീഇമാജിനിംഗ് കേരളം' എന്ന ത്രിദിന പരിപാടി സംഘടിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

#SnakeRescueഒടുവിൽ കാവൽ ഏർപ്പെടുത്തി പിൻവാങ്ങി സേനകൾ  (2 hours ago)

#ChennaiNews 8 മണിക്കൂർ നീണ്ട തിരച്ചിൽ! അവസാനം വമ്പൻ ട്വിസ്റ്റ് !  (2 hours ago)

മോട്ടോർ വാഹന വകുപ്പിൻ്റെ ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേന ഇത്തരം സന്ദേശങ്ങൾ പൊതുജനങ്ങളുടെ ഫോണുകളിലേക്ക് എത്തുന്നു; ട്രാഫിക് നിയമലംഘനങ്ങളുടെയും സി.സി.ടി.വി പരിശോധനകളുടെയും പേരിൽ വ്യാജ എസ്‌.എം.എസ് അയച്ച്  (3 hours ago)

സഹകരണ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്; നിക്ഷേപകർക്ക് പണം നഷ്ടപ്പെടുന്നത് അവരുടെ ജീവിതത്തെത്തന്നെ ബാധിക്കുന്ന പ്രശ്നമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല; ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 62 കേസുകളിലായി 73 പേര്‍ കൂടി അറസ്റ്റിൽ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 16276 പേരെ അറസ്റ്റ് ചെയ്തു  (3 hours ago)

മദ്യലഹരിയില്‍ രണ്ടുവയസുകാരിയെ നിലത്തടിച്ചുകൊലപ്പെടുത്തി  (3 hours ago)

‘സ്പർശം’ എന്ന പേരിൽ പുതിയ പദ്ധതി ; കുട്ടികളുടെ മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം; ആവശ്യമായ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

ഗവേഷണങ്ങൾ കേവലം പഠനങ്ങളായി മാത്രം ഒതുങ്ങരുത് ; സാധാരണക്കാരുടെ ജീവിതത്തിലേക്ക് പകർത്തപ്പെട്ടാൽ മാത്രമേ അവയ്ക്ക് അർത്ഥമുണ്ടാകൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ആർഎസ്എസ് പോഷകസംഘടനയായ ബാലഗോകുലം കുട്ടികൾക്കായി പുറത്തിറക്കുന്ന 'മയിൽപ്പീലി' മാസികയുടെ 'യങ് സ്കോളർ' പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകിയ നടപടി; പിഞ്ചുമനസ്സുകളിൽ വർഗീയവിഷം കുത്തിവെക്കാനുള്ള ഗൂഢ  (3 hours ago)

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണം; 115 വിദേശ പ്രതിനിധികൾക്ക് കേന്ദ്ര സർക്കാർ അവസാന നിമിഷം വിസ നിഷേധിച്ച സംഭവം ; ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധവും അസഹിഷ്ണുതാപരവുമായ സമീപനമാ  (3 hours ago)

ബാലഗോകുലത്തിന്റെ 'മയില്‍പ്പീലി' മാസികയുടെ 'യങ്‌ സ്‌കോളര്‍' പരീക്ഷയ്‌ക്ക്‌ പൊതുവിദ്യാലയങ്ങള്‍ തുറന്നു നല്‍കിയ സംഭവം; സംഘപരിവാര്‍ താല്‍പര്യം നടത്തിക്കൊടുക്കുന്നവരായി യു.ഡി.എഫ്‌ സര്‍ക്കാര്‍ മാറിയെന്നതിന്  (3 hours ago)

രാജസ്ഥാന്‍ റെയില്‍വേ ട്രാക്ക് സ്‌ഫോടനത്തില്‍ പഞ്ചാബില്‍ രണ്ടുപേര്‍ പിടിയില്‍  (4 hours ago)

മലയാളത്തിലെ ആദ്യ അക സിനിമ 'വാഗ്ദത്തഭൂമി' അബുദാബി അല്‍ മൊമോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്  (4 hours ago)

സിബിഎല്‍ ആറാം സീസണ്‍ പത്താം മത്സരം; കായംകുളത്ത് വിജയം ആവര്‍ത്തിച്ച് യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരം ചാമ്പ്യന്‍മാര്‍  (4 hours ago)

Malayali Vartha Recommends