സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്... തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് കന്യാകുമാരി മേഖലയ്ക്ക് മുകളിലായി കൂടുതല്‍ ശക്തിപ്രാപിക്കാനും വ്യാഴാഴ്ച ലക്ഷദ്വീപ്- മാലദ്വീപ് മേഖലയ്ക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ കേരള, ലക്ഷദ്വീപ് തീരത്തിനിടയില്‍ വരുംമണിക്കൂറുകളില്‍ കടല്‍ പ്രക്ഷുബ്ധമാകും. മത്സ്യത്തൊഴിലാളികള്‍ ഒരുകാരണവശാലും കേരളതീരത്തും കന്യാകുമാരി, മാലദ്വീപ്, ലക്ഷദ്വീപ് തീരത്തും മീന്‍പിടിക്കാന്‍ പോകരുത്.
ലക്ഷദ്വീപ്, തെക്കുകിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ കേരളതീരം, മാന്നാര്‍ കടലിടുക്ക്, തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി മേഖല എന്നിവിടങ്ങളില്‍ ബുധനാഴ്ചവരെ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
"
https://www.facebook.com/Malayalivartha



























