വാളയാർ സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചുവോ? പരിശോധിച്ച ശേഷം പ്രതികരണം നടത്താമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്റ

വാളയാർ സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചുവോയെന്ന കാര്യം പരിശോധിച്ച ശേഷം പ്രതികരണം നടത്താമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്റ പറഞ്ഞു. വളരെ ഗൗരവമേറിയ കേസാണിതിതെന്ന ജെകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ക്ക് നേരെ അച്ചടക്ക നടപടിയെടുക്കുന്നതടക്കമുള്ള കാര്യം വിധി പരിശോധിച്ച ശേഷം പരിശോധിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. വാളയാര്‍ കേസ് ഗുരുതരവും വൈകാരികവുമായ സംഭവമാണ്.ഈ കാര്യത്തില്‍ സംശയമില്ല എന്നുമദ്ദേഹം പറഞ്ഞു.
എന്നാൽ അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണത്തിനും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജുഡീഷ്യല്‍ അന്വേഷണത്തിനും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























