കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

എസ്എഫ്ഐ അരാജക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആദ്യമല്ല. കേരള സര്‍വകലാശാലയിലെ അധ്യാപികയായിരുന്ന വിജയലക്ഷ്മിക്കെതിരെ എ.എ. റഹീമിന്റെ നേതൃത്വത്തില്‍ നടന്ന അക്രമം, എറണാകുളം മഹാരാജാസ് കോളേജിന്റെ പ്രിന്‍സിപ്പലായിരുന്ന ഡോ. ബീനയുടെ കസേര കത്തിച്ചത്, പാലക്കാട് വിക്ടോറിയ കോളേജിന്റെ പ്രിന്‍സിപ്പല്‍ സരസ്വതിയുടെ ശവസംസ്‌കാരം നടത്തിയത് തുടങ്ങിയവയെല്ലാം വനിതകളായ അദ്ധ്യാപകര്‍ക്കെതിരെയായിരുന്നു. പല അധ്യാപകരും എസ്എഫ്ഐയുടെ ശവമടക്കിനും ആക്രമണങ്ങള്‍ക്കും ഇരയായവരാണ്.
ഒരു പുരോഗമന സമൂഹത്തില്‍ വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും ഉതകുന്ന രീതിയിലുള്ള പ്രവർത്തനമല്ല ഇപ്പോൾ കലാലയങ്ങളിൽ കാണാൻ സാധിക്കുന്നത് . ഇപ്പോഴിതാ ആലപ്പുഴ കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോളജിലെ അധ്യാപകരും ജീവനക്കാരനും നല്‍കിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. വനിതാ അധ്യാപികയെ അടക്കം എസ്എഫ്‌ഐ നേതാക്കള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് പോലീസിന്റെ എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നത്.
കലാലയ പരിസരത്ത് ആയുധങ്ങള്‍ ഉപയോഗിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ ആക്രമിച്ചെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ അടക്കം കണ്ടാലറിയാവുന്ന എട്ട് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുള്ളത്. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കടുത്ത വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം കായംകുളം എംഎസ്എം കോളജിലേക്ക് പ്രതിഷേധ സമരം നടത്തിയത്. കേരള സര്‍വകലാശാല പുറത്താക്കിയ എസ്എഫ്‌ഐ നേതാവിനെ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു കോളജിനുള്ളിലേക്ക് സംഘടന പ്രകടനം നടത്തിയത്.ഈ പ്രതിഷേധമാണ് പിന്നീട് അധ്യാപകര്‍ക്ക് നേരെ കൈയേറ്റത്തിലും അക്രമത്തിലും കലാശിച്ചത്.എസ്എഫ്‌ഐ നേതാവും എംഎസ്എം കോളജിലെ എംകോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ അല്‍ അമീനെ പുറത്താക്കാന്‍
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉത്തരവിട്ടിരുന്നു. സ്വകാര്യ സ്‌കൂളില്‍ മുഴുവന്‍ സമയ അധ്യാപകനായി ജോലി ചെയ്യുന്നത് മറച്ചുവെച്ച് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പദ്ധതിയിട്ടതായിരുന്നു ഇയാള്‍ക്കെതിരെയുള്ള നടപടിക്ക് ആധാരം. കെഎസ്യു നല്‍കിയ പരാതിയില്‍ സര്‍വകലാശാല നടത്തിയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു വിസിയുടെ കടുത്ത തീരുമാനം.
https://www.facebook.com/Malayalivartha



























