റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ് മാധ്യമ പ്രവര്‍ത്തനത്തിന് എതിരെയുള്ള കടന്നുകയറ്റമല്ലെന്നും തട്ടിപ്പിനും തട്ടിപ്പുകാര്‍ക്കും എതിരെയുള്ള നിയമനടപടിയാണെന്നും ഷാഫി പറമ്പില്‍ എംപി. വ്യാജമദ്യ കേസിലും മറ്റ് സാമ്പത്തിക തട്ടിപ്പുകളിലും അന്വേഷണം നേരിടുന്ന റിപ്പോര്‍ട്ടര്‍ ടിവി എം.ഡി ആന്റോ അഗസ്റ്റിനെതിരെ ശക്തമായ വിമര്‍ശനവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ഇങ്ങനെയൊരു ദിവസം തന്റെ മുന്നിലേക്ക് വരുമെന്ന് ഏറ്റവും കൂടുതല്‍ നന്നായി അറിയാമായിരുന്നത് ആന്റോ അഗസ്റ്റിന് തന്നെയായിരുന്നുവെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
വിവിധ തട്ടിപ്പുകളില്‍ നിന്നും കേസുകളില്‍ നിന്നും രക്ഷപ്പെടാനും നിയമപരമായ വിചാരണകളില്‍ നിന്ന് അഭയം തേടാനുമുള്ള ഒരു സങ്കേതമായിട്ടാണ് ആന്റോ മാധ്യമപ്രവര്‍ത്തനത്തെ കണ്ടതും അതിലേക്ക് കടന്നുവന്നതും. നേരത്തെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച് രാഷ്ട്രീയ ഇമ്മ്യൂണിറ്റി നേടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് പൂര്‍ണ്ണമായി നടക്കാതായതോടെയാണ് പെട്ടെന്നൊരു ദിവസം പണം എറിഞ്ഞ് ചാനല്‍ സ്വന്തമാക്കുകയും മാധ്യമ ഉടമയും സജീവ മാധ്യമപ്രവര്‍ത്തകനുമായി ഭാവിക്കുകയും ചെയ്തത്.സ്വയം ചീഫ് എഡിറ്ററുടെ കസേരയിട്ട് മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞപ്പോള്‍ കേരളത്തിലെ മാധ്യമ മേഖലയ്ക്കുണ്ടായ ആഘാതത്തേക്കാള്‍ വലുതൊന്നുമല്ല
ഇപ്പോള്‍ പോലീസ് അവിടെ നടത്തിയ റെയ്ഡ് സൃഷ്ടിച്ചതെന്ന് ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ തട്ടിപ്പുകള്‍ക്ക് ഇയാള്‍ സംരക്ഷണം തീര്‍ക്കുകയായിരുന്നു. മാങ്ങയാണെങ്കിലും മെസ്സിയാണെങ്കിലും മരമാണെങ്കിലും തനിക്കറിയാവുന്ന എല്ലാ മേഖലകളിലും തട്ടിപ്പ് നടത്താനാണ് ആന്റോ ശ്രമിച്ചത്. മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് പറഞ്ഞുള്ള വാഗ്ദാനങ്ങള്‍ എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. എല്ലാ തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാള്‍ മാധ്യമപ്രവര്‍ത്തകനെന്ന സ്ഥാനം ദുരുപയോഗം ചെയ്തു.
അതേസമയം, കൊച്ചിയിലെ ചാനല്‍ ഓഫീസില്‍ നടന്ന പരിശോധനയും നടപടികളും നിയമപരമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശനും വ്യക്തമാക്കിയിരുന്നു. കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെയും കൃത്യമായ കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് പോലീസ് നിയമപരമായ നടപടിക്രമങ്ങളുമായി മുന്നോട്ടുപോയതെന്ന് ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി. യാതൊരുവിധത്തിലുള്ള രാഷ്ട്രീയ വിരോധമോ വ്യക്തിവൈരാഗ്യമോ ഇതിന് പിന്നിലില്ല.ചാനലിന്റെ വാര്‍ത്ത സംപ്രേഷണം തടസ്സപ്പെടുത്താന്‍ പോലീസ് യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സംപ്രേഷണം തടസ്സപ്പെടുത്താതെ, തട്ടിപ്പുകേസിലെ പ്രതിക്കെതിരായ തെളിവുകള്‍ ശേഖരിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























