സംസ്ഥാന സർക്കാരിന്റെ ധന സഹായ പദ്ധതി ഇനി മൊബൈൽ ആപ്പിലും

സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായ പദ്ധതികള്‍ മൊബൈല്‍ ആപ്പിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കാനൊരുങ്ങി സർക്കാർ. വിഷന്‍ കോന്നി ടീമിന്‍്റെ നേതൃത്വത്തില്‍ രൂപീകരിച്ച മൊബൈല്‍ ആപ്പ് ആണ് 'തണല്‍'. സര്‍ക്കാരിന്‍്റെ വിവിധ ഡിപ്പാര്‍ട്മെന്റുകളുടെ എല്ലാ ധന സഹായ സ്കീമുകളും തണല്‍ എന്ന ആന്‍ഡ്രോയിഡ് ആപ്പിലൂടെ വിരല്‍ തുമ്ബില്‍ ലഭ്യമാകുന്നതാണ്. വ്യക്തികളുടെ പ്രൊഫൈല്‍ എട്ടു ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ നിര്‍ദേശിച്ചാല്‍ അര്‍ഹതക്കനുസരിച്ചുള്ള സര്‍ക്കാര്‍ സഹായ സ്കീമുകളുടെ ലിസ്റ്റും, അപേക്ഷാ വിവരങ്ങളും ലഭ്യമാകുന്നതാണ്.
https://www.facebook.com/Malayalivartha



























