വാളയാര്‍ക്കേസില്‍ പ്രോസിക്യൂട്ടറെ മാറ്റും.... പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം, തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും

വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടറെ മാറ്റും. പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. പുനര്‍വിചാരണക്ക് നിയമപരമായ സാധ്യതകള്‍ തേടാനും തീരുമാനമുണ്ട്. കേസില്‍ തുടരന്വേഷണത്തിന് തടസ്സമില്ലെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. മഞ്ചേരി ശ്രീധരന്‍നായരുടെ നിയമോപദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ് നടപടി. പൊലീസിന്റെയല്ല, പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നാണ് വീഴ്ച സംഭവിച്ചതെന്ന വിലയിരുത്തലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍േറത്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂട്ടറെ മാറ്റി പരിചയസമ്പന്നനായ മറ്റൊരാളെ നിയമിക്കാന്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഡി.ജി.പി എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനങ്ങള്‍. വാളയാര്‍വിഷയത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. അപ്പീല്‍ തയാറാക്കുന്ന നടപടികള്‍ ആരംഭിച്ചതായി അഡ്വ. മഞ്ചേരി ശ്രീധരന്‍നായര്‍ ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കേസില്‍ തുടരന്വേഷണസാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























