അട്ടപ്പാടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്....

അട്ടപ്പാടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് ഇന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. കാര്‍ത്തി, ശ്രീമതി, സുരേഷ്, മണിവാസകം എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി ഇന്നും തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ തുടരും. കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.മഞ്ജി കണ്ടി വനത്തിലാണ് രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ ഉള്ളതെന്നാണ് സൂചന. ഇന്നലെ മഞ്ജി കണ്ടി വനമേഖലയില്‍ നടന്ന തെരച്ചിലില്‍ ഒരു എകെ 47 ഉള്‍പ്പെടെ ആറ് തോക്കുകള്‍ കണ്ടെടുത്തിരുന്നു.
ല ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് രണ്ട് മൃതദേഹങ്ങള്‍ വനത്തിനു പുറത്തെത്തിച്ചത്. തുടര്‍ന്ന് ശേഷിച്ച രണ്ട് പേരുടെയും മൃതദേഹങ്ങള്‍ പുറത്തെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടു പോയി. ഏറ്റുമുട്ടല്‍ നടന്ന പരിസരത്ത് മൂന്നുപേര്‍ പേര്‍ ഇപ്പോഴും ഉണ്ടെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha


























