മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്.... കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദത്തിന്റെ പ്രഭാവത്താല്‍ അടുത്ത രണ്ടു ദിവസം കൂടി കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ദമാകുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ബുധനാഴ്ചയും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വ്യാഴാഴ്ചയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് ലക്ഷദ്വീപിലും കേരള തീരത്തും അതി ശക്തമായ കാറ്റിനും മഴക്കുമാണ് സാധ്യത. മണിക്കൂറില്‍ 75 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശും.കേരള ലക്ഷദ്വീപ് തീരത്തിനിടയില്‍ കടല്‍ വരും മണിക്കൂറുകളില്‍ പ്രക്ഷുബ്ധമാകാനാണ് സാധ്യത. മത്സ്യത്തൊഴിലാളികള്‍ കേരള തീരത്തും കന്യാകുമാരി മാലദ്വീപ് ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
L
https://www.facebook.com/Malayalivartha



























