Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ശ്രീധരന്‍ പിള്ളയെ ഞങ്ങൾക്ക് വേണ്ട; പി.എസ്‌. ശ്രീധരന്‍ പിള്ളയെ ഗവര്‍ണറാക്കിയതിനെതിരേ മിസോറമില്‍ ഒരു വിഭാഗത്തിന്റെ പ്രതിഷേധം

30 OCTOBER 2019 12:40 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പി. കേരള ഘടകം പ്രസിഡന്റായിരുന്ന പി.എസ്‌. ശ്രീധരന്‍ പിള്ളയെ ഗവര്‍ണറാക്കിയതിനെതിരേ മിസോറമില്‍ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. ക്രിസ്‌ത്യന്‍ ഭൂരിപക്ഷമുള്ള സംസ്‌ഥാനത്ത്‌ ആര്‍.എസ്‌.എസ്‌. പശ്‌ചാത്തലമുള്ളയാളെ ഗവര്‍ണറാക്കിയതാണ്‌ പ്രാദേശിക പാര്‍ട്ടിയായ പീപ്പിള്‍സ്‌ റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ്‌ സ്‌റ്റേറ്റസ്‌ ഓഫ്‌ മിസോറം (പ്രിസം) നെ ചൊടിപ്പിച്ചത്‌.

ക്രിസ്‌ത്യന്‍ അനുകൂലിയോ അല്ലെങ്കില്‍ മതനിരപേക്ഷകനോ മിസോ ഗവര്‍ണറായി വരണമെന്ന്‌ ഇക്കൂട്ടര്‍ വാദിക്കുന്നു. പിള്ളയുടെ നിയമനം മിസോറമിനോടുള്ള കേന്ദ്രത്തിന്റെ അവഗണനയാണു വ്യക്‌തമാക്കുന്നത്‌. കേരള ബി.ജെ.പി. നേതാക്കളെ വലിച്ചെറിയാനുള്ള ഇടമായാണു മിസോറമിനെ മോഡി സര്‍ക്കാര്‍ കാണുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ഭരണഘടനാ പരിരക്ഷയുള്ള ക്രിസ്‌ത്യന്‍ വിഭാഗമാണ്‌ ഇവിടുത്തേത്‌. ഇവിടെ ഒരു മതനിരപേക്ഷ ഗവര്‍ണറെ തരേണ്ടത്‌ കേന്ദ്രത്തിന്റെ കര്‍ത്തവ്യമാണെന്നും പ്രിസം പ്രസിഡന്റ്‌ വന്‍ലാല്‍രുവാത്ത പറഞ്ഞു. അതേസമയം, ഗവര്‍ണര്‍മാരെ കൊണ്ടുവന്ന്‌ പിന്‍വാതിലിലൂടെ മിസോറമിലേക്കു കടക്കാനാണ്‌ ബി.ജെ.പിയുടെ ശ്രമമെന്ന്‌ കോണ്‍ഗ്രസ്‌ കുറ്റപ്പെടുത്തി.

കേരളത്തില്‍നിന്ന്‌ മിസോറം ഗവര്‍ണറായി എത്തുന്ന രണ്ടാമത്തെ ബി.ജെ.പി. അധ്യക്ഷനാണ്‌ പി.എസ്‌. ശ്രീധരന്‍ പിള്ള. മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ്‌ ഇതിനു മുമ്ബ്‌ മിസോറം ഗവര്‍ണറായത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കുമ്മനം രാജിവച്ചപ്പോള്‍ അസം ഗവര്‍ണര്‍ ജഗദീഷ്‌ മുഖിക്കായിരുന്നു മിസോറാമിന്റെ അധിക ചുമതല.

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെയാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ തന്നെ മാറ്റിയത് . കേരളത്തില്‍ പരീക്ഷിച്ച് പരാജയപ്പെടുന്ന നേതാക്കളെ പുനപ്രതിഷ്ഠിക്കാന്‍ പറ്റിയ ഇടമായി ഐസ്വാളിലെ രാജ്ഭവന്‍ മാറുകയാണ്. കഴിഞ്ഞവര്‍ഷം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തലേന്നാണ് സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറമിലേക്ക് കടത്തിയത്. പി എസ് ശ്രീധരന്‍പിള്ളയായിരുന്നു അന്ന് ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ഥി. വിജയപ്രതീക്ഷയില്‍ കളത്തിലിറങ്ങി വലിയ പരാജയം ഏറ്റുവാങ്ങിയ ശ്രീധരന്‍പിള്ള പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷനായി. പിന്നാലെ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന്റെ പിറ്റേന്ന് അദ്ദേഹത്തിനും കുമ്മനം പോയ വഴി കാട്ടിക്കൊടുക്കുകയായിരുന്നു ദേശീയനേതൃത്വം.

അഞ്ചുമാസംമുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അരലക്ഷത്തിലേറെ വോട്ടാണ് ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് മണ്ഡലങ്ങളിലായി ബിജെപിക്ക് നഷ്ടമായത്. ഇക്കാര്യം ദേശീയനേതൃത്വത്തോട് എങ്ങനെ വിശദീകരിക്കുമെന്ന അങ്കലാപ്പില്‍ നില്‍ക്കവേയാണ് വിചാരണയില്ലാതെ ശിക്ഷ വിധിച്ചത്.

ബിജെപി ദേശീയനേതൃത്വം ഏറെ പ്രതീക്ഷയോടെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് കൊണ്ടുവന്ന നേതാവാണ് കുമ്മനം രാജശേഖരന്‍. സംഘപരിവാര്‍ നേതാവായിരുന്ന കുമ്മനത്തിന് ബിജെപിയില്‍ അംഗത്വം നല്‍കി അധ്യക്ഷപദവിയില്‍ അവരോധിച്ചത് ആര്‍എസ്എസിന്റെ താല്‍പ്പര്യപ്രകാരമാണ്. മോഡി-അമിത് ഷാ കൂട്ടുകെട്ട് ദേശീയതലത്തില്‍ പയറ്റിയ രാഷ്ട്രീയം കേരളത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. എന്നാല്‍, പരീക്ഷണം വിജയം കണ്ടില്ല.

താന്‍ മാറ്റിനിര്‍ത്തപ്പെടുകയാണെന്ന അതൃപ്തി പ്രകടിമാക്കുന്ന രീതിയിലാണ് സ്ഥാനലബ്ധിക്കുശേഷം ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളത്തോട് സമാനമായ കാലാവസ്ഥയുള്ള മിസോറമിലെത്തിയാല്‍ എഴുത്തും വായനയും പുനരാരംഭിക്കാന്‍ കഴിയുമല്ലോ എന്ന ആശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട സ്ഥാനചലനമാണോ എന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിച്ചതുമില്ല..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (14 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (18 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (23 minutes ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (29 minutes ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (37 minutes ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (46 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (59 minutes ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (1 hour ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (2 hours ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (2 hours ago)

Malayali Vartha Recommends