Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ജനസംഖ്യയുടെ 9.53 ശതമാനം തൊഴില്‍ രഹിതര്‍; സംസ്ഥാനത്തെ അഭ്യസ്ഥ വിദ്യരായ 44,559 എഞ്ചിനീയര്‍മാരും 7,303 ഡോക്ടര്‍മാരും തൊഴിലില്ലായ്മ പ്രശ്‌നം അതിരൂക്ഷമായി നേരിടുന്നു;പട്ടികയിൽ കേരളം മുന്നിൽ

30 OCTOBER 2019 05:07 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ജനസംഖ്യയുടെ 9.53 ശതമാനം ആളുകളും തൊഴില്‍ രഹിതര്‍. സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിയമസഭാ സമ്മേളനത്തിനിടെ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദേശീയ തൊഴിലില്ലായ്മയുടെ ശരാശരി 6.1 ശതമാനമണെന്നിരിക്കേയാണ് സംസ്ഥാനത്തിന്റേത് ഇത്രേയും ഉയര്‍ന്ന നിരക്ക് പുറത്തുവിട്ടിരിക്കുന്നത്. ഇതുപ്രകാരം 36,25,852 പേര്‍ക്ക് സംസ്ഥാനത്ത് തൊഴില്‍ രഹിതരുടെ പട്ടികയില്‍ ഉള്ളത്. ഇവരില്‍ തന്നെ 2300139 പേരും സ്ത്രീകളാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും ഈ കൂട്ടത്തില്‍ ഉള്‍പ്പെടും.

സംസ്ഥാനത്തെ അഭ്യസ്ഥ വിദ്യരായ 44,559 എഞ്ചിനീയര്‍മാരും 7,303 ഡോക്ടര്‍മാരും തൊഴിലില്ലായ്മ പ്രശ്‌നം അതിരൂക്ഷമായി നേരിടുന്നുണ്ടെന്നും കണക്കുകളില്‍ പറയുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാമതാണ് . ദേശീയ നിരക്കിനേക്കാള്‍ ഉയരത്തിലാണ് ഇപ്പോള്‍ സംസ്ഥാനത്തെ തൊഴില്‍ രഹിതരുടെ എണ്ണം. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ തന്നെ കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ നിരക്കിനേക്കാള്‍ ശരാശരി നാലര ശതമാനം കൂടി 10.67 ശതമാനമായാണ് ഉയര്‍ന്നിട്ടുള്ളത്. 6.1 ശതമാനം മാത്രമാണ് ദേശീയ ശരാശരി. ഉയര്‍ന്ന ജനസാന്ദ്രത, വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സ്ഥലപരിമിതി, അസംസ്‌കൃത വസ്തുക്കളുടെ കുറവ്, കൃഷിയിടങ്ങളുടെ കുറവ് എന്നിവയാണ് സംസ്ഥാനത്തെ തൊഴില്‍ സാധ്യതകള്‍ കുറയാന്‍ കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ വിഷയത്തില്‍ ഒന്നാം സ്ഥാനത്തിനായി ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കേരളത്തിനു മുമ്പില്‍ ഉള്ളത്. ത്രിപുരയില്‍ 19.7 ശതമാനവും സിക്കിമില്‍ 18.1 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. അതേസമയം, സംസ്ഥാനത്തെ സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്ത്രീ തൊഴിലാളികളാണെന്നാണു കണക്കുകള്‍. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ത്രീകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമാണുള്ളത്. ഇതാണ് സ്വകാര്യജോലികളില്‍ സ്ത്രീപങ്കാളിത്തം കൂടാന്‍ കാരണം.

തൊഴിലിടത്തിലെ സ്ത്രീകളുടെ പങ്കാളിത്തം കേരളത്തില്‍ 30.8 ശതമാനമാണ്. ദേശീയതലത്തില്‍ 23.7 മാത്രമാണുള്ളത്. സംഘടിത മേഖല 12.37 ലക്ഷം, പൊതുമേഖല 5.59 ലക്ഷം. സ്വകാര്യമേഖല 6.78 ലക്ഷം എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍. സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള ജില്ല തിരുവനന്തപുരമാണ്.

ഇവിടെ രജിസ്റ്റര്‍ ചെയ്ത 5,26,555 ആളുകളില്‍ 1,93,574 പുരുഷന്‍ന്മാര്‍ക്കു മാത്രമാണ് തൊഴില്‍ ഉള്ളത്. ബാക്കി 3,32,981 പേര്‍ സ്ത്രീകളാണ്. 1,27,773 പേര്‍ തൊഴില്‍ രഹിതരായി പ്രഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവിധ തസ്തികകളിലായി 810 പേര്‍ക്ക് ഇവിടെ നിയമനം നല്‍കി.

അതിനിടെ തൊഴിലില്ലാത്തവരില്‍ 4057 പേര്‍ നിരക്ഷരരാണ്. 3,63688 പേര്‍ക്ക് എസ്എസ്എല്‍സിക്ക് താഴെ വിദ്യാഭ്യാസം ഉള്ളവരും, 20,02,675 പേര്‍ എസ്എസ്എല്‍സിയും വിദ്യാഭ്യാസം ഉള്ളവരാണ്. 7,81,823 പേര്‍ പ്ലസ്ടു, 2,95,551 പേര്‍ ബിരുദവും, 69617 പേര്‍ ബിരുദാനന്തര ബിരുദവും ഉള്ളവരാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (15 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (19 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (24 minutes ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (30 minutes ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (38 minutes ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (47 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (1 hour ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (2 hours ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (2 hours ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (2 hours ago)

Malayali Vartha Recommends