Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ പരമ്പര കേ​സി​ൽ ഓരോ ദിവസവും പുറത്തുവരുന്നത് തികച്ചും അവിശ്വസനീയമായ വിവരങ്ങളാണ് . റി​ട്ട.​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഓ​ഫീ​സ​ർ പൊ​ന്നാ​മ​റ്റ​ത്തി​ൽ ടോം ​തോ​മ​സ്‌ അന്നമ്മയുടെ മരണശേഷം ജീവിച്ചത് ജോളിയുടെ ചൊല്‍പ്പടിയില്‍... ടോം തോമസിനെ ജോളി ഇല്ലായ്മ ചെയ്തത് അദ്ദേഹത്തിന് ഇ​ൻ​ഷ്വറ​ൻ​സ് പോ​ളി​സി ഇ​ന​ത്തി​ൽ കിട്ടിയ അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ​ അടിച്ചുമാറ്റിയതിനു ശേഷം ...

30 OCTOBER 2019 04:36 PM IST
മലയാളി വാര്‍ത്ത

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ പരമ്പര കേ​സി​ൽ ഓരോ ദിവസവും പുറത്തുവരുന്നത് തികച്ചും അവിശ്വസനീയമായ വിവരങ്ങളാണ് . ജോളിയുടെ നിഷ്ടൂരതക്ക് രണ്ടാമത് ഇരയായ റി​ട്ട.​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഓ​ഫീ​സ​ർ പൊ​ന്നാ​മ​റ്റ​ത്തി​ൽ ടോം ​തോ​മ​സിന്റെ കയ്യിൽനിന്നും ജോളി അടിച്ചുമാറ്റിയത് അഞ്ചുലക്ഷം രൂപ . കൊ​ല്ല​പ്പെ​ടു​ന്ന​തി​ന്‍റെ കു​റ​ച്ചു ദിവസങ്ങൾക്ക് മു​ൻ​പ് ആണ് ഇ​ൻ​ഷ്വറ​ൻ​സ് പോ​ളി​സി ഇ​ന​ത്തി​ൽ അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ​ ടോം ​തോ​മ​സിനു ല​ഭി​ച്ചത് . ഇത് മുഴുവനും മ​രു​മ​ക​ൾ ആയി വേഷമിട്ട പോന്നമാറ്റം കുടുംബാംഗങ്ങളുടെ ജീവനെടുത്ത ജോ​ളി ത​ട്ടി​യെ​ടു​ത്ത​താ​യി സം​ശ​യം

2008 ഓ​ഗ​സ്റ്റ് 26നാ​ണ് ടോം ​തോ​മ​സി​നെ ഭ​ക്ഷ​ണ​ത്തി​ൽ സ​യ​നൈ​ഡ് ചേ​ർ​ത്ത് ന​ൽ​കി ജോ​ളി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന്‍റെ ആ​ഴ്ച​ക​ൾ​ക്കു​മു​ൻ​പ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ ഇ​ൻ​ഷ്വറ​ൻ​സ് പോ​ളി​സി​യു​ടെ ചെ​ക്ക് ബാ​ങ്കി​ൽ ന​ൽ​കി പി​ൻ​വ​ലി​ച്ച​താ​യി ആണ് ഇപ്പോൾ ജോ​ളി മൊ​ഴി ന​ൽ​കി​യിരിക്കുന്നത്

താ​മ​ര​ശേ​രി​യി​ലെ ഐ​സി​ഐ​സി​ഐ ബാ​ങ്കി​ലാ​ണ് ചെ​ക്ക് ന​ൽ​കി​യ​തെ​ന്ന ജോ​ളി​യു​ടെ മൊ​ഴി വ്യാ​ജ​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക​ര ഡി​വൈ​എ​സ്പി പ്രി​ൻ​സ് എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഐ​സി​ഐ​സി​ഐ ബാ​ങ്കി​ലെ ടോ​മി​ന്‍റെ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ങ്ങ​നെ​യൊ​രു തു​ക എ​ത്തി​യി​ട്ടി​ല്ലെ​ന്ന് സ്ഥ​രീ​ക​രി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്ന് താ​മ​ര​ശേ​രി, ബാ​ലു​ശേ​രി, ഓ​മ​ശേ​രി മേ​ഖ​ല​ക​ളി​ലെ എ​ല്ലാ ബാ​ങ്കു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. റി​ട്ട​യ​ർ​മെ​ന്‍റ് ആ​നു​കൂ​ല്യ​മാ​യി ടോ​മി​നും, അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ അ​ന്ന​മ്മ​യ്ക്കും ല​ക്ഷ​ങ്ങ​ൾ ല​ഭി​ച്ച​തും ബാ​ങ്കു​ക​ളി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് സ്വ​ത്തു​ക്ക​ളൊ​ന്നും വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

അ​ന്ന​മ്മ​യു​ടെ മ​ര​ണ​ശേ​ഷം ടോം ​ജോ​ളി​യു​ടെ ചൊ​ൽ​പ്പ​ടി​യി​ലാ​ണ് ജീ​വി​ച്ച​തെ​ന്ന് അ​യ​ൽ​വാ​സി​ക​ളും,വീ​ട്ടു​വേ​ല​ക്കാ​രി​യും മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ടാ​മ​തൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജോ​ളി ഈ ​പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി സം​ശ​യി​ക്കു​ന്നു. ഇ​ത് ജോ​ളി​യു​ടെ ഭ​ർ​ത്താ​വ് റോ​യ് തോ​മ​സോ, കേ​സി​ലെ ര​ണ്ടാം​പ്ര​തി കാ​ക്ക​വ​യ​ൽ സ്വ​ദേ​ശി മ​ഞ്ചാ​ടി​യി​ൽ സാ​മു​വ​ൽ മാ​ത്യു എ​ന്ന ഷാ​ജി​യോ ആ​കാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

ആ​റു മ​ര​ണ​ങ്ങ​ളും വെ​വ്വേ​റെ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നാ​ൽ അ​ന്ന​മ്മ-​ടോം വ​ധ​കേ​സു​ക​ളി​ൽ ജോ​ളി​യെ വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ൽ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി പ​ണം പോ​യ​വ​ഴി ക​ണ്ടെ​ത്താ​നാ​ണ് പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്ന​ത്. കേ​സി​ൽ മ​ഞ്ചാ​ടി​യി​ൽ സാ​മു​വ​ൽ മാ​ത്യു എ​ന്ന ഷാ​ജി​യേ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

റോ​യ് വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷ​മാ​ണു ടോം ​തോ​മ​സ്, അ​ന്ന​മ്മ, മാ​ത്യു മ​ഞ്ചാ​ടി​യി​ല്‍, ആ​ല്‍​ഫൈ​ന്‍ എ​ന്നി​വ​രു​ടെ മ​ര​ണ​ത്തി​ല്‍ കോ​ട​ഞ്ചേ​രി പൊ​ലീ​സും സി​ലി​യു​ടെ മ​ര​ണ​ത്തി​ല്‍ താ​മ​ര​ശ്ശേ​രി പൊ​ലീ​സും എ​ഫ്‌​ഐ​ആ​ര്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ ഏ​റ്റ​വും ഒ​ടു​വി​ല്‍ ന​ട​ന്ന മ​ര​ണം സി​ലി​യു​ടേ​താ​ണ്. അ​തേ​സ​മ​യം ജോ​ളി​യു​ടെ ഭ​ര്‍​ത്താ​വ് റോ​യി കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് മു​ന്‍​പ് വ​ന്‍ തു​ക ത​ട്ടി​യ​താ​യി സം​ശ​യി​ക്കു​ന്ന ക​ട്ടി​പ്പാ​റ സ്വ​ദേ​ശി​യെ​യും പോ​ലീ​സ് ഉ​ട​ന്‍ ചോ​ദ്യം ചെ​യ്യു​മെ​ന്ന​റി​യു​ന്നു.

പി​താ​വ് ടോം ​തോ​മ​സ് വീ​ടു​വ​യ്ക്കാ​നാ​യി ന​ല്‍​കി​യ 16 ല​ക്ഷം രൂ​പ​യി​ല്‍ പ​ത്ത് ല​ക്ഷം റോ​യി ഇ​യാ​ള്‍ മു​ഖേ​ന സ്ഥ​ലം വാ​ങ്ങാ​നാ​യി അ​ഡ്വാ​ന്‍​സ് ന​ല്‍​കി​യി​രു​ന്നു. റോ​യി കൊ​ല്ല​പ്പെ​ട്ട​തി​നു​ശേ​ഷം എ​ഗ്രി​മെ​ന്‌​റ് ഇ​യാ​ളു​ടെ പേ​രി​ലേ​ക്ക് മാ​റ്റി പ​ണം ത​ട്ടി​യെ​ന്നാ​ണ് ആ​ക്ഷേ​പം. റോ​യി​യു​ടെ പോ​സ്റ്റു​മാ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ത​നെ്‌​റ വാ​യ അ​ട​ച്ച​തെ​ന്നും ജോ​ളി മൊ​ഴി ന​ല്‍​കി​യി​രു​ന്നു

പി​ടി​ക്ക​പ്പെ​ട്ടാ​ൽ സ​യ​നൈ​ഡ് ക​ഴി​ച്ചു ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ന്നാണ് ജോ​ളി ഇപ്പോൾ പറയുന്നത് ...ഇതിനായി സ​യ​നൈ​ഡ് സൂക്ഷിച്ചുവെസിച്ചിരുന്നെന്നും ജോലി അ​ന്വേ​ഷ​ണ സം​ഘത്തോട് ജോ​ളി മൊ​ഴി ന​ൽ​കി​

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (15 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (19 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (24 minutes ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (30 minutes ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (38 minutes ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (47 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (1 hour ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (2 hours ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (2 hours ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (2 hours ago)

Malayali Vartha Recommends