Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

തലസ്ഥാനത്ത് പതിനഞ്ചുകാരി സ്വയം തീകൊളുത്തി; മാസങ്ങളോളം പിതൃസഹോദരന്റെ ക്രൂരപീഡനത്തിനിരയായ പതിനഞ്ചുകാരി കന്നാസില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ശരീരത്തൊഴിച്ച്‌ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു

30 OCTOBER 2019 04:52 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചുകാരിയ്ക്ക് ഗുരുതര പൊള്ളല്‍. മാസങ്ങള്‍ക്ക് മുമ്പ് പിതൃസഹോദരന്റെ ക്രൂരപീഡനത്തിനിരയായ പതിനഞ്ചുകാരിയാണ് ആത്മഹത്യാശ്രമം നടത്തിയത്. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെ തിരുമലയിലായിരുന്നു സംഭവം. ചപ്പാത്തികല്ല് വില്‍ക്കാനായി ഡല്‍ഹിയില്‍ നിന്നെത്തിയ നാടോടി സംഘത്തിലെ അംഗമാണ് പെണ്‍കുട്ടി.

കച്ചവടം കഴിഞ്ഞ് അച്ഛനമ്മമാര്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ടെന്റില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടി കുടുംബാംഗങ്ങള്‍ ഉറങ്ങാന്‍ കിടന്നശേഷം കന്നാസില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ശരീരത്തൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. വസ്ത്രത്തില്‍ തീപടര്‍ന്നതോടെ പെണ്‍കുട്ടി നിലവിളിക്കുന്നത് കേട്ട് അച്ഛനമ്മമാരും സഹോദരങ്ങളും ഉണര്‍ന്ന് ടെന്റിനുള്ളില്‍ സൂക്ഷിച്ചിരുന്ന വെള്ളം ഉപയോഗിച്ച്‌ തീ കെടുത്തി. ഇവരുടെ കരച്ചിലും ബഹളവും കേട്ട് ഓടിയെത്തിയ വഴിയാത്രക്കാരും നാട്ടുകാരും വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തിയാണ് പെണ്‍കുട്ടിയെ ആംബുലന്‍സ് വരുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പൊള്ളല്‍ ഗുരുതരമായതിനാല്‍ ഉടന്‍ ബേണ്‍സ് ഐ.സിയുവിലേക്ക് മാറ്റി.

പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ഇളയച്ഛന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി വ്യക്തമായത്. മാസങ്ങളായി ഇളയച്ഛന്റെ പീഡനത്തിനിരയാകേണ്ടിവന്നത് പെണ്‍കുട്ടിയെ മാനസികമായി തകര്‍ത്തതായി അവര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കളുടെ മൊഴിപ്രകാരം പോക്സോ നിയമപ്രകാരവും ആത്മഹത്യാപ്രേരണയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് രാത്രിയില്‍ തന്നെ വിവരം മജിസ്ട്രേറ്റിന് കൈമാറി.

തുട‌ര്‍ന്ന് അര്‍ദ്ധരാത്രിയോടെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച്‌ ഇളയച്ഛനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പൂജപ്പുര പൊലീസ് അറിയിച്ചു. കച്ചവടത്തിനായി തിരുമലയിലെത്തും മുമ്ബാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഇളയച്ഛനായി പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (15 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (19 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (24 minutes ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (30 minutes ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (38 minutes ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (47 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (1 hour ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (2 hours ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (2 hours ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (2 hours ago)

Malayali Vartha Recommends