പത്തുമാസം ഒളിപ്പിച്ചുവെച്ച പീഡന വിവരം പുറത്തായത് പതിനെട്ടുകാരി പ്രസവിച്ചപ്പോള്‍... പീഡിപ്പിച്ചത് പിതൃസഹോദരന്‍!

കോട്ടയത്ത് ഗാന്ധിനഗറില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിക്കുശേഷം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ച പതിനെട്ടുകാരി പ്രസവിച്ചു. പിതൃ സഹോദരനെതിരെ പോസ്‌കോ വകുപ്പ് അനുസരിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. പീരുമേട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇന്നലെ പുലര്‍ച്ചെ പെണ്‍കുട്ടി ആണ്‍ കുഞ്ഞിന് ജന്മം നല്‍കി.
വണ്ടിപ്പെരിയാറില്‍ ടിടിസിക്കു പഠിക്കുന്ന പെണ്‍കുട്ടിയെ 17 വയസ് പ്രായമുള്ള സമയത്താണ് പിതാവിന്റെ സഹോദരന്‍ പീഡിപ്പിച്ചത്. പീഡനവിവരവും ഗര്‍ഭിണിയായ വിവരവും പെണ്‍കുട്ടി മറച്ചുവച്ചു. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് പീരുമേട് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഗൈനക്കോളജി വിഭാഗത്തിലെത്തി ഡോക്ടര്‍മാര്‍ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പറയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കട്ടപ്പനയില്‍നിന്ന് വനിതാ എസ്‌ഐ ഇന്നലെ ആശുപത്രിയില്‍ എത്തി മൊഴി രേഖപ്പെടുത്തിയശേഷം രാത്രിയോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിക്ക് 18 വയസ് പ്രായപൂര്‍ത്തിയായെങ്കിലും പീഡന സമയത്ത് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ പോസ്‌കോ വകുപ്പ് അനുസരിച്ചാണ് പിതാവിന്റെ സഹോദരനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പീരുമേട് സിഐ ക്ലീറ്റസ് കെ. ജോസഫ് പറഞ്ഞു. സംഭവത്തില്‍ പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കട്ടപ്പന ഡിവൈഎസ്പി രാജ് മോഹന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























