കേരളത്തിൽ അതിശക്തിയായ മഴ ! ആറ് ജില്ലകളിൽ ഓറഞ്ച് അലെർട് ....ഒരുകാരണവശാലും മത്സ്യതൊഴിലാളികൾ കടലിൽ പോകരുത് !

അറബിക്കടലിൽ ന്യൂനമർദ്ദം ശക്തമായതോടെ സംസ്ഥാനത്ത് മറ്റന്നാൾ വരെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട് . ഇതേതുടർന്ന് ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ശനിയാഴ്ച വരെ മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചു.അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് ആണ് ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . കൊച്ചി തീരത്തിന് 500 കിലോമീറ്റര്‍ അകലെ രൂപം കൊണ്ട ന്യൂനമര്‍ദത്തേത്തുടര്‍ന്ന് സംസ്ഥാനത്ത് ഇടവിട്ട കനത്ത മഴയുണ്ടാകാന്‍ സാധ്യതയുണ്ട്. നിലവില്‍ വടക്കു പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം കേരളത്തെ വലിയ തോതില്‍ ബാധിക്കില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം.
അറബിക്കടലില്‍ ലക്ഷദ്വീപ്- മാലെദ്വീപ്-കോമോറിന്‍ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ കരുത്ത് പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് കരുതുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ആലപ്പുഴ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ഇടവിട്ട കനത്ത മഴക്ക് സാധ്യതയുണ്ട്. ലക്ഷദ്വീപിലൂടെ കടന്നു പോകുന്ന ന്യൂനമര്‍ദം മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ (ചില സമയങ്ങളില്‍ 60 വരെ) വരെ വേഗതയില്‍ കാറ്റുവീശാന്‍ കാരണമാകും. 2019 ഒക്ടോബര്‍ 30 ന് പുലര്‍ച്ചെ നിലവില്‍ മാലദ്വീപില്‍ നിന്ന് വടക്ക്-കിഴക്കായി 390 കിലോമീറ്റര്‍ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്ന് 390 കിലോമീറ്റര്‍ ദൂരത്തുമായാണ് നിലവില്‍ തീവ്രന്യൂനമര്‍ദത്തിന്റെ സ്ഥാനം.
നിലവില്‍ വടക്ക്, വടക്ക് പടിഞ്ഞാറ് ദിശയില്‍ ന്യൂനമര്‍ദം നീങ്ങുമെന്നാണ് പ്രവചനം. എന്നാല്‍ തീരത്തോട് അടുക്കകയാണെങ്കില്‍ മാത്രമേ ഇത് ഗുരുതമാവുകയുള്ളൂ എന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. അടുത്തിടെ മഴയുടെ സ്വഭാവത്തില്‍ കാണുന്ന മാറ്റം പലപ്പോഴും പ്രവചനാതീതമാണ് എന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ തീവ്രന്യൂനമര്‍ദം കടന്നു പോകുന്നതിനാല്‍ മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടലില്‍ പോയ മത്സ്യത്തൊഴിലാളികളോട് എത്രയും പെട്ടെന്ന് തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ അതിപ്രക്ഷുബ്ധാവസ്ഥയില്‍ തുടരാനാണ് സാധ്യത. അത്കൊണ്ട് തന്നെ ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന മുന്നറിയിപ്പുകൾ ഒന്നും തന്നെ ഒഴിവാക്കരുത് .
https://www.facebook.com/Malayalivartha



























