Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

അമിത്ഷാ വിളിപ്പിച്ചതെന്തിന്? സംസ്ഥാനത്ത് നേതാക്കന്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഒരു രക്ഷയുമില്ല; വളരും തോറും താഴെത്തള്ളിയിടുന്ന ബിജെപി നേതാക്കളെ വിശ്വസിച്ചിട്ട് കാര്യമില്ല; ചെറിയൊരവസരം കൊടുത്തപ്പോള്‍ തൃശൂരിനെ ഇളക്കിമറിച്ച സുരേഷ് ഗോപിയെ എന്തിന് മാറ്റി നിര്‍ത്തണം?

31 OCTOBER 2019 09:57 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ രാജഗോപാലിന് ശേഷം ഒരു സീറ്റ് പോലും നേടാന്‍ ബിജെപിയ്ക്കായില്ല. ശബരിമലയിലെ അനുകൂല സാഹചര്യമുണ്ടായിട്ടും തെരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാന്‍ അവര്‍ക്കായില്ല. സുവര്‍ണാവസരമെന്ന് പറഞ്ഞതല്ലാതെ ഒന്നും നേടാനായില്ല. കുമ്മനത്തെ ഇറക്കിയാല്‍ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് വിചാരിച്ചിട്ടും ഒന്നും നടന്നില്ല. എന്തിന് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ട് നേടാമെന്ന് വച്ച് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രിസ്ഥാനം പോലും നല്‍കി. കണ്ണന്താനം വളര്‍ന്നതല്ലാതെ പാര്‍ട്ടി വളര്‍ന്നില്ല. കേരളത്തില്‍ വലിയ നേട്ടം കൊയ്യാനായില്ലെങ്കിലും ഗ്രൂപ്പിന് വലിയ കുറവൊന്നുമില്ല. തരം കിട്ടിയാല്‍ കാലുവാരുന്നതാണ് ബിജെപിയിലെ ഗ്രൂപ്പ്. ഏറ്റവുമവസാനം കുമ്മനത്തെ കാലുവാരിയതും ആ ഗ്രൂപ്പുകളിയാണ്.

അല്‍ഫോണ്‍സ് കണ്ണന്താനത്തിനും വി മുരളീധരനും കേന്ദ്രമന്ത്രിസ്ഥാനം നല്‍കിയെങ്കിലും അവരാരും തന്നെ കേരളത്തിന് വേണ്ടി ശോഭിച്ചില്ല എന്നത് മറ്റൊരു കാര്യം. അതേസമയം സുരേഷ് ഗോപിയ്ക്ക് എംപി സ്ഥാനം നല്‍കിയിരുന്നു. അതിന് ശേഷമാണ് തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. കിട്ടിയ അവസരം സുരേഷ് ഗോപി നന്നായി ഉപയോഗിച്ചു. തൃശൂരിനെ ഇളക്കി മറിച്ചു. എന്തിന് ജയിക്കുമെന്നുള്ള തോന്നല്‍ പോലുമുണ്ടാക്കി. ശരിക്കും ക്രൗഡ് പുള്ളറാണ് സുരേഷ് ഗോപിയെന്ന് കേന്ദ്ര നേതാക്കളുടെ ചെവിയില്‍ വാര്‍ത്തയെത്തി. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പോടെ കേരള നേതാക്കളോടുള്ള സകല പ്രതീക്ഷകളും ബിജെപി കേന്ദ്ര നേതാക്കള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. അങ്ങനെയാണ് സുരേഷ് ഗോപിയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്.

ബിജെപി പ്രസിഡന്റ് അമിത്ഷായുടെ അഭ്യര്‍ത്ഥന പ്രകാരം സുരേഷ് ഗോപി എംപി ഇന്നലെ അദ്ദേഹവുമായി കൂടികാഴ്ച നടത്തി. സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളിലായിരുന്ന സുരേഷ് ഗോപിയെ ഡല്‍ഹിക്കു വിളിപ്പിക്കുകയായിരുന്നു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുമ്പ് കേന്ദ്ര മന്ത്രിസഭയുടെ രണ്ടാംഘട്ട വികസനമുണ്ടാകുമെന്നും അതില്‍ സുരേഷ് ഗോപിക്കും അവസരമുണ്ടാകുമെന്നും സൂചനയുണ്ട്. അതേസമയം സുരേഷ് ഗോപിയുടെ പ്രതികരണം ലഭ്യമായില്ല. കേരളത്തില്‍ ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേരു പരിഗണിക്കുന്നതായും നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഇതിന് വേണ്ടിയാണോ വിളിച്ചതെന്നും സംശയമുണ്ട്.

പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവരുടെ പേരുകളാണ് തുടക്കത്തില്‍ ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്കു കേട്ടിരുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ നടന്‍ മനോജ് തിവാരിയെ നിയമിച്ചതു പോലെ കേരളത്തിലും അപ്രതീക്ഷിത നീക്കമുണ്ടായേക്കുമെന്നു പറയപ്പെടുന്നു. മുന്‍ അധ്യക്ഷനായ കുമ്മനം രാജശേഖരന്‍ തന്നെ വീണ്ടും പരിഗണിച്ചേക്കാനുള്ള സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.എന്നാല്‍ നിലവിലെ സ്ഥിതിയില്‍ കേരളത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്ക് സാധ്യത ഉണ്ടെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കേരളത്തില്‍ ബിജെപിയെ നയിക്കാന്‍ സുരേഷ് ഗോപി തന്നെ എത്തിയേക്കുമോയെന്നാണ് റിപ്പോര്‍ട്ട്.

ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനത്തില്‍ കടുത്ത അതൃപ്തിയിലാണ് ദേശീയ നേതൃത്വം. അഞ്ച് മണ്ഡലങ്ങളില്‍ ഒരിടത്ത് പോലും കാര്യപ്പെട്ട മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. പാര്‍ട്ടി ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും കോന്നിയിലും മഞ്ചേശ്വരത്തും ഒരു ചലനം പോലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നതുമെല്ലാം കടുത്ത അതൃപ്തിക്കാണ് വഴിവെച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് പിഎസ് ശ്രീധരന്‍ പിള്ളയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി മിസോറാം ഗവര്‍ണറായി നിയമിച്ചതും പാര്‍ട്ടിയെ നയിക്കാന്‍ പുതിയ അമരക്കാരനെ നേതൃത്വം തേടുന്നതും. കേരളം പിടിക്കാതെ വിശ്രമമില്ലെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരത്തേ പറഞ്ഞത്. അമിത് ഷായുടെ മോഹം പൂവണിയണമെങ്കില്‍ സംസ്ഥാന ബിജെപിയെ നയിക്കാന്‍ ശക്തനായ, ഏറെ ജന സ്വാധീനമുള്ള നേതാവ് തന്നെ എത്തേണ്ടതുണ്ട്. അതാവണം സുരേഷ് ഗോപിയെ പരിഗണിക്കാന്‍ കാരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (45 minutes ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (53 minutes ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (1 hour ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (1 hour ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (1 hour ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (1 hour ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (1 hour ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (2 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (2 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (2 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (2 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (2 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (2 hours ago)

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (3 hours ago)

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (3 hours ago)

Malayali Vartha Recommends