Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

നിങ്ങള്‍ കാണുന്നതല്ല മോദി... ദാരിദ്ര്യം അറിഞ്ഞത് പുസ്തകത്തില്‍ നിന്നല്ല; ദാരിദ്ര്യത്തില്‍ ജീവിച്ചു, റെയില്‍വെ പ്ലാറ്റ് ഫോമില്‍ ചായ വില്‍ക്കുന്നത് തന്റെ ജീവിത യാത്രയിലെ ഭാഗമായിരുന്നു; വലിയ രാഷ്ട്രീയ കുടുംബത്തില്‍ നിന്നല്ല വന്നത്; ദരിദ്രരെ ശാക്തീകരിക്കുകയാണ് തന്റെ ലക്ഷ്യം

31 OCTOBER 2019 10:25 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം സൗദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വെളിപ്പെടുത്തല്‍ ലോക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ സങ്കടത്തിലാഴ്ത്തി. അത്രയും ദയനീയമായാണ് താന്‍ വന്ന അവസ്ഥ മോദി അവതരിപ്പിച്ചത്. സൗദിയില്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവില്‍ ചോദ്യോത്തര വേളയിലാണ് മോദി മനസ് തുറന്നത്.

രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നല്ല താന്‍ വന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. വളരെ മാന്യമായി ജീവിച്ചിരുന്ന സാധാരണ കുടുംബമായിരുന്നു തന്റേത്. റെയില്‍വെ പ്ലാറ്റ് ഫോമില്‍ ചായ വില്‍ക്കുന്നത് തന്റെ ജീവിത യാത്രയിലെ ഭാഗമായിരുന്നു. വലിയ രാഷ്ട്രീയ കുടുംബത്തില്‍ നിന്നല്ല താന്‍ വന്നത്. ദാരിദ്ര്യത്തെ കുറിച്ച് പഠിച്ചത് പുസ്തകത്തില്‍ നിന്നല്ല. സ്വന്തം ജീവിതത്തില്‍ നിന്നാണ്. ദാരിദ്ര്യത്തില്‍ ജീവിച്ചിട്ടുണ്ട്. റെയില്‍വേ പ്ലാറ്റ് ഫോമില്‍ ചായ വിറ്റ് വളര്‍ന്നാണ് താന്‍ ഇവിടെ എത്തിയത് മോദി പറഞ്ഞു.

കുറച്ച് വര്‍ഷങ്ങള്‍ക്കകം ഇന്ത്യയുടെ ദാരിദ്ര്യം പൂര്‍ണമായും ഇല്ലാതാകും. ദരിദ്രരെ ശാക്തീകരിക്കുകയാണ് തന്റെ ലക്ഷ്യം. പാവപ്പെട്ടവര്‍ക്ക് അന്തസ് ലഭിക്കണം. തന്റെ ദാരിദ്ര്യം താന്‍ അവസാനിച്ചെന്ന് പാവപ്പെട്ടവര്‍ പറയുമ്പോള്‍ അതിനേക്കാള്‍ വലിയ സംതൃപ്തി മറ്റൊന്നില്ല മോദി പറഞ്ഞു.

രാജ്യത്താകമാനം കക്കൂസുകള്‍ നിര്‍മിക്കാനുള്ള പദ്ധതി, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനുള്ള പദ്ധതി എന്നിവയെല്ലാം ദരിദ്രരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇന്ത്യ എപ്പോഴാണോ മാറുന്നത്, ആ വേളയില്‍ ലോകത്തെ മൊത്തം കണക്കുകളില്‍ മാറ്റംവരും. അതുവഴി ലോകത്തെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ തങ്ങളുടെ സംഭാവനകള്‍ ചെയ്യുമെന്നും മോദി ചൂണ്ടിക്കാട്ടി. കക്കൂസ് നിര്‍മാണമുള്‍പ്പെടെയുള്ള ജനകീയ പദ്ധതികളെ കുറിച്ച് ചോദിച്ചപ്പോഴാണ് മോദി ഇത്രയും വിശദീകരിച്ചത്. ഇതോടെ നിലയ്ക്കാത്ത കയ്യടികളാണ് ഉയര്‍ന്നത്.

അതേസമയം നരേന്ദ്ര മോദിയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ഭീകരതയ്‌ക്കെതിരെ ഒരുമിച്ചു നീങ്ങുമെന്ന പ്രഖ്യാപനവും നടത്തി. ഇരുവരും റിയാദില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഭീകരത പ്രധാന ചര്‍ച്ചാ വിഷയമായി. ആഗോളനിക്ഷേപ സംഗമത്തിനെത്തിയ വ്യവസായികളെ ഇന്ത്യയില്‍ നിക്ഷേപം നടത്താനും പ്രധാനമന്ത്രി ക്ഷണിച്ചു.

ഒരു രാത്രിയും പകലും മാത്രം നീണ്ട സന്ദര്‍ശനം ഇന്ത്യ സൗദി ബന്ധത്തിലെ നിര്‍ണായക അധ്യയമായിരുന്നു. എല്ലാത്തരത്തിലുമുള്ള ഭീകരതയെ അപലപിക്കുന്നതായും അതിനെതിരെ ഒരുമിച്ചു പോരാടുന്നതിനു സൗദിയും ഇന്ത്യയും കൈകോര്‍ക്കുമെന്നും ഇരു ഭരണാധികാരികളും വ്യക്തമാക്കി.

പ്രതിരോധം, എണ്ണ, പുനരുപയോഗ ഊര്‍ജം, സമുദ്രസുരക്ഷ, വ്യാപാരവ്യവസായം തുടങ്ങി വിവിധ മേഖലകളിലെ പന്ത്രണ്ടു കരാറുകളില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി. മഹാരാഷ്ട്രയില്‍ അരാംകോയുടെ സഹകരണത്തോടെ തുടങ്ങാനിരിക്കുന്ന ഓയില്‍ റിഫൈനറിയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനും തീരുമാനമായി. ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുത്ത മോദി, മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായികളെ അഭിസംബോധന ചെയ്തു. ഊര്‍ജം, അടിസ്ഥാന സൗകര്യ വികസനം, ഐടി തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ നിക്ഷേപ സാധ്യതയുള്ളതായി പ്രധാനമന്ത്രി പറഞ്ഞു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 ന് മോദി പിന്തുണ അറിയിച്ചു. തുടര്‍ന്നു പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ഥം കിരീടാവകാശി ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്തശേഷം മോദി ഡല്‍ഹിയിലേക്കു മടങ്ങി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (36 minutes ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (44 minutes ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (1 hour ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (1 hour ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (1 hour ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (1 hour ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (1 hour ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (1 hour ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (2 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (2 hours ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (3 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends