അച്ഛന്റെ മുന്നില്‍ മകന് ദാരുണാന്ത്യം... ശബ്ദം കേട്ട് ഓടിയെത്തിയ അച്ഛന്‍ കണ്ടത് ബസ്സിനടിയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന മകനെ.. താങ്ങിയെടുത്തെങ്കിലും...

അച്ഛന്റെ മുന്നില്‍ മകന് ദാരുണാന്ത്യം. വലിയൊരു ശബ്ദം കേട്ട് ഓടിയെത്തിയ ആ അച്ഛന്‍ കണ്ടത് ചോരയില്‍ മുങ്ങികുളിച്ച് കിടക്കുന്ന മകന്റെ മൃതദേഹം. അപകടശബ്ദം കേട്ട് റോഡിലേക്ക് ഓടിയെത്തിയ അച്ഛന്‍ കണ്ടത് ബസിനടിയില്‍ മരിച്ചു കിടക്കുന്ന മകനെയാണ്. ചെങ്ങമനാട് വലിയവീട്ടില്‍ പി.എ.മാത്യു( തമ്ബാന്‍)വിന്റെ മകന്‍ അലക്സ് മനു മാത്യു( 28)വിനാണു ദാരുണാന്ത്യം.
ഇന്നലെ രാത്രി ഏഴോടെ ദേശീയപാതയില്‍ ചെങ്ങമനാട്ടായിരുന്നു അപകടം നടന്നത്. കൊട്ടാരക്കരയില്‍ നിന്നു പുനലൂരിലേക്കു പോയ കെഎസ്ആര്‍ടിസി ബസ് അലക്സ് മാത്യു ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു.നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്നു വീണ അലക്സിന്റെ ശരീരത്തിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങി. വീടിനു മുന്നില്‍ പലചരക്ക് കട നടത്തുന്ന മാത്യു അപകടശബ്ദം കേട്ട് ഓടിയെത്തുകയായിരുന്നു. മകനെ താങ്ങിയെടുത്തെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. പിജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അലക്സ്.
https://www.facebook.com/Malayalivartha




















