"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം...""അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."

ചെമ്മന്തൂർ-തടിയക്കാട് (പുനലൂർ-നാരിക്കൽ-വാഴവിള) റോഡിൽ കലുങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനും കരാറുകാരനുമെതിരെ വ്യാപക പ്രതിഷേധം ഉയർന്നുവരികയാണ്. സെപ്റ്റംബർ 14-ന് രാത്രി 9:30-ഓടെ കോമളംകുന്ന് റോഡ് തിരിയുന്ന ഭാഗത്തിന് സമീപമുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മനോജ് കുമാർ (45) സെപ്റ്റംബർ 15-നാണ് മരണമടഞ്ഞത്. നിർമ്മാണ സ്ഥലത്ത് ആവശ്യമായ രാത്രികാല സുരക്ഷാ ക്രമീകരണങ്ങളോ റിഫ്ലക്ടർ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാത്തതാണ് ദാരുണമായ അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
അപകടത്തിൽ മനോജിന്റെ നടു പൊട്ടി ഉപ്പുനുറുങ്ങായി. പ്രതീക്ഷിക്കാതെയുള്ള വീഴ്ചയിൽ തല പൊട്ടി രക്തം കട്ട പിടിച്ചു. പുനലൂരിന്റെ ഹൃദയത്തെ കീറിമുറിച്ച് ആ ചെറുപ്പക്കാരന്റെ വിയോഗം. നാടിനെ നടുക്കിയ ബൈക്ക് അപകടത്തിൽ ഇനി ആരെ പഴിക്കും? കെണിയായത് കലുങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴി തന്നെ. മുന്നറിയിപ്പ് നൽകാൻ കരാറുകാരൻ ചെയ്ത കുബുദ്ധിയിൽ പൊലിഞ്ഞത് ഒരു ജീവൻ. മനോജിന്റെ ആത്മാവിന് നീതി കിട്ടിയേ തീരൂ എന്നാണ് ഇപ്പോൾ നാട്ടുകാർ ഉയർത്തുന്ന ആവശ്യം.
റോഡിന്റെ ഒരു വശം പൂർണ്ണമായും കുഴിച്ചാണ് നിലവിൽ കലുങ്ക് നിർമ്മാണം നടക്കുന്നത്. രാത്രികാലങ്ങളിൽ എത്തുന്ന വാഹനങ്ങൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ റിഫ്ലക്ടറുകളോ വ്യക്തമായി കാണാവുന്ന ബാരിക്കേഡുകളോ സ്ഥാപിച്ചിരുന്നില്ല. ഡ്രമ്മുകളിൽ വെറും റിബണുകൾ കെട്ടിവെക്കുക മാത്രമാണ് കരാറുകാരൻ ചെയ്തിരുന്നത്. ആവശ്യത്തിന് വെളിച്ചമില്ലാത്ത റോഡിൽ ഇത്തരം അശാസ്ത്രീയ സംവിധാനങ്ങൾ അപകടസാധ്യത വർദ്ധിപ്പിച്ചുവെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
അപകടത്തിന് ശേഷവും അപകടകരമായ അവസ്ഥയ്ക്ക് മാറ്റമൊന്നും വന്നിട്ടില്ലെന്നും, സ്ഥലത്ത് വലിയൊരു മൺകൂന മാത്രമാണ് തള്ളിയിട്ടുള്ളതെന്നും നാട്ടുകാർ പറയുന്നു. കൃത്യമായ റിഫ്ലക്ടർ മുന്നറിയിപ്പ് ബോർഡുകൾ ഇപ്പോഴും സ്ഥാപിക്കാത്തത് വീണ്ടുമൊരു അപകടത്തിന് വഴിതുറക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികളും യാത്രക്കാരും.
പദ്ധതിയുടെ നിർമ്മാണം അനാവശ്യമായി നീണ്ടുപോകുന്നതിനെച്ചൊല്ലിയും വലിയ തരത്തിലുള്ള കരാർ വിവാദങ്ങൾ ഉയരുന്നുണ്ട്. 2022-23 ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയ റോഡ് പുനർനിർമ്മാണം പിന്നീട് 12.2 കോടിയുടെ പുതുക്കിയ ഭരണാനുമതി നേടുകയായിരുന്നു. 2025 ഏപ്രിലിൽ കരാറുകാരന് കൈമാറിയ പദ്ധതി 2026 മാർച്ചിനുള്ളിൽ പൂർത്തിയാക്കേണ്ടതായിരുന്നു.
എന്നാൽ പ്രതികൂല കാലാവസ്ഥയും കെ.ഡബ്ല്യു.എ പൈപ്പ് ലൈൻ പ്രവൃത്തികളും ചൂണ്ടിക്കാട്ടി കാലാവധി 2026 ഓഗസ്റ്റ് വരെ നീട്ടിനൽകുകയായിരുന്നു. എന്നാൽ കാലാവധി നീട്ടുന്നതിനായി ചൂണ്ടിക്കാണിച്ച കാരണങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും, കരാറുകാരനെ സംരക്ഷിക്കാൻ രേഖകൾ ചമച്ചിട്ടുണ്ടോയെന്നും സ്വതന്ത്ര അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha
























