Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

കാതോര്‍ത്ത വിധി... കേരളം കാതോര്‍ത്തിരുന്ന ശബരിമല വിധിയെത്തി; അയോധ്യയില്‍ ശ്രീരാമ ചന്ദ്രന് പിന്നാലെ ശബരിമലയില്‍ അയ്യപ്പനും നീതി കിട്ടുന്നു; ശബരിമല വിധി വിശാല ബഞ്ചിന് വിടാന്‍ സുപ്രീം കോടതി; കഴിഞ്ഞ ചിത്തിര ആട്ട വിശേഷത്തിന് തുടങ്ങിയ ആശങ്കകള്‍ക്ക് വിട

14 NOVEMBER 2019 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കേരളം കാതോര്‍ത്തിരുന്ന ശബരിമല വിധിയെത്തി. കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ശബരിമല വിധി വിശാല ബഞ്ചിന് വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങള്‍ പുനപരിശോധിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുനപരിശോധിക്കാന്‍ തീരുമാനിച്ചത്. ഭക്തരുടെ മനസ് നിറഞ്ഞ നിര്‍ണായക വിധിയായിരുന്നു ഇത്. മണ്ഡല മാസം പിറക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേയുള്ള വിധി ഭക്തര്‍ക്ക് വലിയ ആശ്വാസമാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുവതീ പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഭക്തരെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്. യഥാര്‍ത്ഥ ഭക്തര്‍ ഇക്കൊല്ലം ശബരിമലയില്‍ കയറുന്നില്ല എന്ന തീരുമാനം പോലും എടുത്തിരുന്നു. ഭക്തരുടെ ഒപ്പം നില്‍ക്കാത്ത ദേവസ്വം ബോര്‍ഡിനേയും സര്‍ക്കാരിനേയും അവര്‍ പാഠം പഠിപ്പിക്കുകയും ചെയ്തു. ഫലമോ വരുമാനം കുറഞ്ഞു. ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാനുള്ള കാശിന് ബുദ്ധിമുട്ടുകയാണ്.

ശബരിമലയില്‍ യുവതികളെ കയറ്റാന്‍ മുന്‍കൈയ്യെടുത്ത സിപിഎമ്മിന് ഉഗ്രന്‍ പണിയാണ് ഭക്തര്‍ നല്‍കിയത്. സിപിഎമ്മിനുള്ളിലെ ഭക്തര്‍ പോലും ആ പാഠം പഠിപ്പിക്കല്‍ ഏറ്റെടുത്തു. അങ്ങനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരിക്കലും തോല്‍പ്പിക്കാന്‍ പറ്റാത്ത സിപിഎമ്മിന്റെ പടക്കുതിരകള്‍ തകര്‍ന്നു വീണു. മികച്ച പാര്‍ലമെന്റേറിയന്‍മാരായിരുന്ന എ. സമ്പത്ത്, എം.ബി. രാജേഷ് എന്നിവര്‍ ഉദാഹരണം മാത്രം.

പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് സുപ്രീം കോടതി വിധിയോടെ പുറത്തായത്. കോടതിയ്ക്ക് മുമ്പില്‍ മൂന്ന് സാധ്യതകളാണ് ഉണ്ടായിരുന്നത്. അതിലൊന്നാണ് ഹര്‍ജി തള്ളുക. ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങളും പുനപരിശോധനാ ഹര്‍ജി തള്ളാനാണ് തീരുമാനിക്കുന്നതെങ്കില്‍ തിരുത്തല്‍ ഹര്‍ജിയെന്ന പരിമിത സാധ്യത മാത്രം. സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്നു ജഡ്ജിമാരും വിധി പറഞ്ഞ കേസിലെ ജഡ്ജിമാരുണ്ടെങ്കില്‍ അവരും ചേര്‍ന്ന് ചേംബറിലാണ് തിരുത്തല്‍ഹര്‍ജി പരിഗണിക്കുക. വിധിയില്‍ സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായെന്നും ജഡ്ജിമാരുടെ ഭാഗത്തു നിന്ന് പക്ഷപാതമുണ്ടായെന്നും ബോധിപ്പിക്കാനായാലേ തിരുത്തല്‍ ഹര്‍ജി പരിഗണിക്കൂ. ഹര്‍ജിക്ക് അടിസ്ഥാനമില്ലെങ്കില്‍ പരാതിക്കാരനു കോടതി ചെലവു ചുമത്താം

പുനപരിശോധിക്കാന്‍ തീരുമാനിക്കുക എന്നതാണ് രണ്ടാമത്തേത്. ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങള്‍ പുനപരിശോധിക്കാന്‍ തീരുമാനിച്ചാല്‍ പഴയ വിധി സ്വാഭാവികമായും അപ്രസക്തമാകും. ബന്ധപ്പെട്ട കക്ഷികള്‍്ക് നോട്ടീസയച്ച് കേസില്‍ വീണ്ടും വാദം കേള്‍ക്കും. കക്ഷികള്‍ക്ക് വിശദമായി വാദങ്ങള്‍ അവതരിപ്പിക്കാം

വിശാല ബെഞ്ചിന് വിടുക എന്നതാണ് മൂന്നാമത്തേത്. ഏഴംഗ ബെഞ്ചിന് വിടാനുള്ള സാധ്യതയും തള്ളാനാവില്ല. അങ്ങനെയാണെങ്കില്‍ പഴയവിധി സ്‌റ്റേ ചെയ്‌തേക്കും. ബെഞ്ച് രൂപവത്ക്കരിച്ച് വാദം കേള്‍ക്കുന്നത് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. വിധിയിലെ നിയമപരമായ ചില ചോദ്യങ്ങള്‍ മാത്രം വിശാല ബെഞ്ചിലേക്ക് വിടുകയുമാകാം.

യുവതി പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബര്‍ 28നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വിധിച്ചത്. ഇതിനെതിരായ 56 പുന:പരിശോധന ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിന് തുറന്നകോടതിയില്‍ വാദം കേട്ടു. ശബരിമല തന്ത്രി കണ്ഠര് രാജീവര്, എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, ശബരിമല ആചാര സംരക്ഷണ സമിതി, ദേവസ്വം ബോര്‍ഡ് മുന്‍അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് മുഖ്യഹര്‍ജിക്കാര്‍.

മറുവശത്ത് സംസ്ഥാന സര്‍ക്കാരും, ദേവസ്വം ബോര്‍ഡും, യങ് ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്‍, ഹാപ്പി ടു ബ്ലീഡ് പോലുള്ള സംഘടനകളും. യുവതി പ്രവേശ വിലക്ക് വിവേചനപരമോ, അയിത്തമോ അല്ല. നൈഷ്ഠിക ബ്രമ്ഹചാരിയെന്ന നിലക്കുള്ള പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിച്ചാണ് പ്രത്യേക പ്രായ പരിധിയിലുള്ള സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് തുടങ്ങയവയാണ് ഹര്‍ജിക്കാരുടെ വാദങ്ങള്‍. വിലക്കിന്റെ അടിസ്ഥാനം അയിത്തവും, ആര്‍ത്തവം അശുദ്ധിയാണെന്ന കാഴ്ചപാടുമാണ്. യുവതി പ്രവേശവിലക്ക് ഒഴിവാക്കാന്‍ പറ്റാത്ത ആചാരമല്ലെന്നും എതിര്‍ കക്ഷികള്‍ വാദിച്ചു.

ഭരണഘടന ബെഞ്ചിലെ നാല് അംഗങ്ങളില്‍ മൂന്നു പേരും യുവതി പ്രവേശത്തെ അനുകൂലിച്ചവരാണ്. യുവതി പ്രവേശന വിലക്കില്‍ തെറ്റില്ലെന്ന വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം ബെഞ്ചിലെ പുതിയ അംഗമെന്ന നിലയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിലപാട് നിര്‍ണ്ണായകമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (1 minute ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (26 minutes ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (28 minutes ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (32 minutes ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (1 hour ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (1 hour ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (2 hours ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (2 hours ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (2 hours ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (3 hours ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (3 hours ago)

Malayali Vartha Recommends