നിസാമിനെതിരെ കാപ്പ ചുമത്താനുള്ള പോലീസിന്റെ നീക്കം പരാജയത്തിലേക്ക്

സെക്യൂരിറ്റി ജീവനക്കാരനെ കൊന്ന വിവാദ വ്യവസായി കിങ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിനെതിരെ കാപ്പ നിയമം (ഗുണ്ടാ വിരുദ്ധ നിയമം) ചുമത്താന്‍ കഴിയില്ല. ഇതോടെ നിസാമിനെതിരെ കാപ്പ ചുമത്താനുള്ള പോലീസിന്റെ നീക്കം പരാജയപ്പെട്ടു. കാപ്പ ചുമത്തണമെങ്കില്‍ പ്രതിയായ മൂന്ന് കേസികളില്‍ പ്രതിയാകണം. നിസാാമിനെതിരെ നിലവിലുള്ളത് മൂന്നു കേസുകള്‍ മാത്രമാണ്. ഇതില്‍ കുറ്റപത്രമായത് ഒരു കേസിലും.
കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 16 കേസുകളിലാണ് നിഷാം പ്രതിയായത്. ഇവയില്‍ അടിപിടി മുതല്‍ കൊലപാതകം വരെ ഉള്‍പ്പെടുന്നു. ഒന്‍പതെണ്ണത്തില്‍ നിന്നു ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപെടുകയും ചെയ്തു. ഏറ്റവും ഒടുവിലത്തേതാണ് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസ്. ഈ കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ഒഴിവാക്കാനായി കോടികള്‍ നിഷാം വാഗ്ദാനം ചെയ്തിരുന്നു.
നിസാമിന്റെ മുന്‍കാല കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതാണ് പൊലീസിന് കാപ്പ ചുമത്തുന്നതിന് തിരിച്ചടിയായത്. കേസുകളെല്ലാം പണവും സ്വാധീനവും ഉപയോഗിച്ച് ഒത്തുതീര്‍ത്തു. കേസുകള്‍ പിന്‍വലിക്കാനുള്ള ഹൈക്കോടതിയിലെ അപേക്ഷയെ പ്രോസിക്യൂഷനും എതിര്‍ത്തിതും ഇല്ല.കേസിനു വേണ്ടി എത്ര കോടികള്‍ വേണമെങ്കിലും ചെലവഴിക്കാന്‍ തയാറാണെന്ന് അറസ്റ്റ് വേളയില്‍ പ്രഖ്യാപിച്ച നിഷാം അഞ്ച് ലക്ഷം രൂപയുടെ ഷൂ കൊണ്ടാണ് ചന്ദ്രബോസിനെ തൊഴിച്ചതെന്നും വെളിപ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























