ഭാര്യയുടെ പിറന്നാളിന് ഉഗ്രൻ സമ്മാനമൊരുക്കി ഉത്തമ ഗൃഹനാഥനായി രമേശ് ചെന്നിത്തല; ബിസിയെന്ന് ഭാവിക്കുന്ന കെട്ടിയോന്മാർ മേശ് ചെന്നിത്തലയെ കണ്ടുപഠിക്കണം...

കണ്ടു മറന്ന രാഷ്ട്രീയക്കാരിൽ നിന്നും കുടുംബത്തിനൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കിട്ട് കേരളത്തിന്റെ സ്വന്തം ലീഡർ രമേശ് ചെന്നിത്തല. ഭാര്യയുടെ ജന്മദിനത്തിന് സ്നേഹാശംസയുമായെത്തിയ ചെന്നിത്തല ഉത്തമ ഗൃഹനാഥനാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഭാര്യ അനിതയുടെ ജന്മദിനത്തിന് തിരക്കുകൾ മാറ്റിവച്ച് ഓടിയെത്തിയ രമേശ് ചെന്നിത്തലയാണ് ഏവരുടേയും ഹൃദയം നിറയ്ക്കുന്നത്. പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംകൾ നേരുന്നതിനൊപ്പം ആ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
‘കുടുംബാംഗങ്ങളോടൊപ്പമുള്ള സമയം തീരെകുറവാണെങ്കിലും വിശേഷദിനങ്ങളിൽ വീട്ടിൽ എത്തിച്ചേരാൻ പരമാവധി ശ്രമിക്കാറുണ്ട്. ഇന്ന് ഭാര്യ അനിതയുടെ പിറന്നാൾ ദിവസമാണ്. മക്കൾ ഒരുക്കിയ കേക്ക് മുറിച്ചു അനിതയുടെ ജന്മദിനം ആഘോഷിച്ചു.’– മനോഹര നിമിഷം പങ്കുവച്ചുകൊണ്ടുള്ള രമേശ് ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
തിരക്കിട്ട പൊതുജീവിതത്തിനിടയിൽ സ്വകാര്യ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ നഷ്ടപ്പെടുന്നത് പൊതുപ്രവർത്തകർക്ക് ഒരു പുതുമയല്ല. അത്തരമൊരു അനുഭവത്തിലൂടെ കഴിഞ്ഞ വർഷം രമേശ് ചെന്നിത്തലയും ഭാര്യയും വിവാഹ വാർഷികം ആഘോഷിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. വരാപ്പുഴ കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷണത്തിന് വിടണമെന്നാവശ്യപ്പെട്ട് ഇരുപത്തിനാല് മണിക്കൂർ ഉപവാസമനുഷ്ടിക്കാൻ രമേശ് തിരഞ്ഞെടുത്തത് യാദൃശ്ചികമായി വിവാഹ വാർഷിക ദിനത്തിലായിരുന്നു.
മുപ്പത്തിരണ്ടു വർഷം മുമ്പൊരു ഏപ്രിൽ 23ാം തീയതിയാണ് രമേശ് തൊടുപുഴ സ്വദേശിനിയായ അനിതയെ ജീവിതസഖിയാക്കുന്നത്. അന്നത്തെ സംസ്ഥാന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സാമാജികന്‍റെ വിവാഹത്തിന് മുഖ്യകാർമികത്വം വഹിച്ചതാവട്ടെ ലീഡർ കെ.കരുണാകരനുമായിരുന്നു. എന്തയാലും ബിസിയെന്ന് ഭാവിക്കുന്ന കെട്ടിയോന്മാർ മേശ് ചെന്നിത്തലയെ കണ്ടുപഠിക്കണമെന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്.
https://www.facebook.com/Malayalivartha

























