ശബരിമലയിലയിൽ കയറാൻ ബിന്ദു അമ്മിണിയെ അയച്ചത് കണ്ണൂരിലെ പിണറായി വിരുദ്ധരോ? സർക്കാരോ മുഖ്യമന്ത്രിയോ അറിയാതെ നടത്തിയ നീക്കത്തിന് പിന്നിൽ സിപിഎമ്മിനുള്ളിലെ വിഭാഗീയതയാണെന്ന സംശയം ഉയരുന്നു: തൃപ്തി ദേശായി വന്നത് എങ്ങനെയാണെന്നതിനെ കുറിച്ച് സംസ്ഥാന സർക്കാരിന്റെ രഹസ്യാനേഷണ വിഭാഗം അന്വേഷണം തുടങ്ങി

ശബരിമലയിലയിൽ കയറാൻ ബിന്ദു അമ്മിണിയെ അയച്ചത് കണ്ണൂരിലെ ചില സി പി എം നേതാക്കൾ നൽകിയ ക്വട്ടേഷനോ? സർക്കാരോ മുഖ്യമന്ത്രിയോ അറിയാതെ നടത്തിയ നീക്കത്തിന് പിന്നിൽ സിപി എമ്മിനുള്ളിലെ വിഭാഗീയതയാണെന്ന് സംശയം ഉയർന്നു. അതേ സമയം തൃപ്തി ദേശായി വന്നത് എങ്ങനെയാണെന്നതിനെ കുറിച്ച് സംസ്ഥാന സർക്കാരിന്റെ രഹസ്യാനേഷണ വിഭാഗം അന്വേഷണം തുടങ്ങി. തൃപ്തി വന്നത് ബി ജെ പി പറഞ്ഞിട്ടാണെന്ന മട്ടിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.
കഴിഞ്ഞ വർഷം ശബരിമലയിലെത്തി വാർത്ത സൃഷ്ടിച്ച വ്യക്തിയാണ് ബിന്ദുഅമ്മിണി. അത് സർക്കാരിന്റെ മേൽനോട്ടത്തിൽ ആണ് നടന്നത്. അറിയപ്പെടുന്ന സി പി എം പ്രവർത്തകയാണ് ബിന്ദുഅമ്മിണി. സി പി എമ്മിന്റെ ശക്തികേന്ദ്രമായ തലശേരി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അധ്യാപികയായിരുന്നു അവർ. ഷംസീർ എം എൽ എക്ക് ഏറെ സ്വാധീനമുള്ള സ്ഥലമാണ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് . ഷംസീർ ഇതേ സ്ഥാപനത്തിലെ കോളേജ് യൂണിയൻ ചെയർമാനായിരുന്നു. എം എൽ എ ഷംസീർ ഇപ്പോഴും പാലയാട് കാമ്പസിലെ സ്ഥിരം അതിഥിയാണ്. അദ്ദേഹം അറിയാതെ തലശേരി കാമ്പസിൽ ഒന്നും നടക്കില്ല. അധ്യാപിക എന്ന നിലയിൽ ബിന്ദു അമ്മിണിക്ക് ഷംസീറുമായി ബന്ധമുണ്ട്. കടുത്ത സി പി എം അനുഭാവിയാണ് ഇവർ.
കണ്ണൂരിൽ സി പി എമ്മിൽ നിരവധി ഗ്രൂപ്പുകൾ ഉണ്ട്. പി. ജയരാജൻ കണ്ണൂരിൽ പിണറായിക്കെതിരെ നിലകൊള്ളുന്ന നേതാവാണ്. പിക്ക് പുറമേ മറ്റ് ചില നേതാക്കൾ കൂടി ഔദ്യോഗിക പക്ഷത്തിനെതിരെ നിലകൊള്ളുന്നുണ്ട്. അവർക്ക് പിണറായിസത്തോട് ശക്തമായ എതിർപ്പുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും ഉള്ളുകൊണ്ട് സർക്കാരിനോട് താത്പ്പര്യമില്ല. സർക്കാർ പ്രതിസന്ധിയിലാവാൻ ഇവരെല്ലാം ആഗ്രഹിക്കുന്നുണ്ട് .കോടിയേരിയുടെ നേതൃത്വത്തിൽ ശബരിമല വിഷയം ഉപതെരഞ്ഞടുപ്പിന് മുമ്പ് തീർത്തതാണ്. എന്നാൽ അതിനെ ഊതികത്തിക്കാൻ പിണറായി തന്നെ ശ്രമിച്ചതോടെ കോടിയേരി പിൻമാറി. അതിന്റെ ഫലമാണ് ഉപതെരഞ്ഞടുപ്പിൽ നടന്നത്. വട്ടിയൂർകാവിൽ ജയിക്കാൻ കാരണം കോടിയേരിയുടെ നിലപാടായിരുന്നു.
പിണറായിയെ സമാധാനത്തോടെ ഭരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സി പി എമ്മിലെ ഒരു പ്രബല വിഭാഗം. അവരാണ് ശബരിമലയിൽ ഉൾപ്പെടെ ഗൂഢാലോചന നടത്തുന്നത്. ഇതിനെ നേരിടാനാണ് ബിജെപിക്കെതിരെ മന്ത്രി കടകംപള്ളി രംഗത്തെത്തിയത്. മഹാരാഷ്ട്രയിൽ ബിജെപിക്കാണ് ശക്തിയെന്ന് മന്ത്രി പറഞ്ഞു. ബിന്ദു അമ്മിണിക്കെതിരെയും മന്ത്രി പറഞ്ഞു. ബിന്ദു ബി ജെ പിക്കാരിയാണെന്ന തരത്തിലാണ് മന്ത്രി സംസാരിച്ചത്. ബിന്ദു ഉൾപ്പെടെയുള്ളവരെ ശബരിമലയിൽ കയറാൻ അനുവദിക്കില്ലെന്ന് മന്ത്രി എ കെ. ബാലൻ പറഞ്ഞു.
പിണറായി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ ശബരിമലയിലെ സമാധാനന്തരീക്ഷം തകർക്കരുതെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. അതാണ് കടകംപള്ളി പറഞ്ഞത്. സർക്കാർ നിലപാട് പരസ്യമാക്കാൻ മുഖ്യമന്ത്രി ദേവസ്വം മന്ത്രിയെ ചട്ടംകെട്ടിയിരുന്നു. ശബരിമല ആളികത്തിയതോടെ വീണ്ടും പിണറായിയുടെ സമാധാനം ഇല്ലാതായിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























