നൂറ്റിപ്പതിനേഴര പവന്‍ ഭാരമുള്ള ഈ കപ്പ് ആര് നേടും ? വ്യാഴാഴ്ച മുതല്‍ നാല് ദിനരാത്രങ്ങള്‍ നീളുന്ന കലോല്‍സവത്തിന് ഒരുക്കങ്ങള്‍ തകൃതിയില്‍

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ വിജയികള്‍ക്ക് നല്‍കുന്ന സ്വര്‍ണക്കപ്പിന് കാസര്‍കോട് ആവേശകരമായ സ്വീകരണം. ജില്ലാതിര്‍ത്തിയായ ചെറുവത്തൂരില്‍ എം.എല്‍.എ എം. രാജഗോപാലന്‍ സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി. സപ്ത ഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ സാംസ്‌കാരിക പാരമ്ബര്യത്തോടെ ആതിഥേയര്‍ സ്വര്‍ണക്കപ്പിനെ വരവേറ്റു. തുടര്‍ന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കപ്പിന് സ്വീകരണം നല്‍കി. വൈകീട്ട് നൂറ്ക്കണക്കിന് ആളുകള്‍ പങ്കെടുത്ത ഘോഷയാത്രയുടെ അകമ്പടിയോടെ സ്വര്‍ണക്കപ്പ് കലോല്‍സവ നഗരിയായ കാഞ്ഞങ്ങാട് എത്തിച്ചു.
ഇരുപത്തിയെട്ട് വേദികളുടെ നിര്‍മാണവും കലോല്‍സവത്തിന്റെ മറ്റ് ഒരുക്കങ്ങളും അന്തിമഘട്ടത്തിലെത്തി. വ്യാഴാഴ്ച മുതല്‍ നാല് ദിനരാത്രങ്ങള്‍ നീളുന്ന കലോല്‍സവത്തില്‍ നൂറ്റിപ്പതിനേഴര പവന്‍ ഭാരമുള്ള ഈ കപ്പ് ആര് നേടുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha

























