ആലപ്പുഴയിലെ വെള്ളാപ്പള്ളി പാലം കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയില്‍

ആലപ്പുഴ നഗരത്തില്‍ നൂറുകണക്കിന് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ കടന്നുപോകുന്ന വെളളാപ്പള്ളി പാലം കൈവരികള്‍ തകര്‍ന്ന്, അപകടാവസ്ഥയില്‍ ആണ്. മാസങ്ങളായി ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും നടപടിയെടുക്കേണ്ട നഗരസഭ ഇതുവരെ അനങ്ങിയിട്ടില്ല.
പാലത്തിന്റെ കൈവരികള്‍ ഊഞ്ഞാലുപോലെ ആടുകയാണ്. താഴെയുള്ള കനാലിന് വളരെ ആഴംകൂടുതലാണ്. ഒന്ന് പിഴച്ചാല്‍ ഉണ്ടായേക്കാവുന്ന അപകടം ചെറുതല്ല. അകപടസാധ്യത ഉറപ്പാക്കുന്ന ഈ ദൃശ്യങ്ങള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കോണ്‍ക്രീറ്റ് ഇളകിമാറി തുരുമ്പെടുത്ത ഇരുമ്പുകമ്പികള്‍ പുറത്തുകാണുന്ന ചെറുതൂണുകള്‍. കൈവരിക്കായി ഉപയോഗിച്ച ഇരുമ്പ് പൈപ്പുകള്‍ പലയിടത്തുമില്ല. ചിലയിടങ്ങളില്‍ ഉണങ്ങിയ മുളകൊണ്ടുളള പകരംസംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. ഒട്ടേറെ സ്‌കൂള്‍കുട്ടികള്‍ കടന്നുപോകുന്ന വഴിയാണിത്.
ആലപ്പുഴ നഗരസഭ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചതാണ് പാലം. അറ്റകുറ്റപ്പണി നടത്തേണ്ട ഉത്തരവാദിത്തവും നഗരസഭയ്ക്കാണ്. അപകടാവസ്ഥ മാറ്റിക്കിട്ടാന്‍ പാലത്തില്‍ മനുഷ്യച്ചങ്ങലതീര്‍ത്ത് യൂത്തുകോണ്‍ഗ്രസ് കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു.


https://www.facebook.com/Malayalivartha

























