ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നു: പ്രതിപക്ഷ നേതാവ്

ശബരിമലയില്‍ കഴിഞ്ഞ വര്‍ഷം പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണം, ബി ജെ പി യും സി പി എമ്മും പിന്നെ സി പി എം നേതൃത്വം കൊടുക്കുന്ന സര്‍ക്കാരുമാണ്. ബി ജെ പി യും, സി പി എമ്മും ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചത്. അത് കൊണ്ടാണ് ശബരിമല പുന:പരിശോധന വിധി വന്നപ്പോള്‍, ബി ജെ പി യും, സി പി എമ്മും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കരുതെന്നും, സമാധാനപരമായി ഈ മണ്ഡല മകരവിളക്ക് സീസണ്‍ കൊണ്ടുപോകാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും അന്ന് തന്നെ ആവശ്യപ്പെട്ടത്.
ഇന്ന് ഇപ്പോള്‍ സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ തനിയാവര്‍ത്തനം പോലെ സംഘപരിവാര്‍ ബന്ധം ഉള്ള തൃപ്തി ദേശായിയും, സി പി എം അനുഭാവം ഉള്ള ബിന്ദുവുമാണ് ഇപ്പോള്‍ ശബരിമല കയറാന്‍ എത്തിയിരിക്കുന്നത്. ഇത് ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ശ്രമമാണ്. ഇതില്‍ നിന്ന് ബി ജെ പി യും, സി പി എമ്മും പിന്മാറണം. ശബരിമലയിലെ വിശ്വാസം സംരക്ഷിക്കുവാനും, സമാധാനപരമായ അന്തരീക്ഷം കാത്ത് സൂക്ഷിക്കുവാനും, സംസ്ഥാന സര്‍ക്കാര്‍ അവശ്യമായ എല്ലാ നടപടികളും അടിയന്തിരമായി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























