അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഭീകരരിൽ മലയാളി യുവതിയും; അറസ്റ്റിലായത് അബ്ദുൽ റാഷിദിന്റെ ഭാര്യ എന്ന് രഹസ്യാന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ സംശയ നിഴലിൽ

അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ്‌സ് സംഘത്തില്‍ മലയാളി യുവതിയും ഉള്ളതായി റിപ്പോര്‍ട്ട് നേരത്തെ രഹസ്യാന്വേഷണ വിഭാഗം പുറത്ത് വിട്ടിരുന്നു. കാസര്‍ഗോഡ് സ്വദേശിയായ അയിഷ എന്ന സോണിയ സെബാസ്റ്റിനാണ് അറസ്റ്റിലായതെന്നാണ് ലഭ്യമാകുന്ന സൂചന. 2016 മെയ് 31ന് ഭര്‍ത്താവായ അബ്ദുള്‍ റാഷിദ് അബ്ദുള്ളയ്‌ക്കൊപ്പം ഇവര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി ഇന്ത്യ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട് എന്ന വാർത്ത പുറത്തേക്ക് വന്നതാണ്. അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവശ്യയായ നാങ്ഗറിലാണ് 900 പേരടങ്ങുന്ന ഐഎസ് സംഘം കീഴടങ്ങിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത് തന്നെ. ഇവരില്‍ 10 പേര്‍ മലയാളികളുണ്ടെന്നും എത്തിനോടൊപ്പം റിപ്പോർട്ടുണ്ട്. എന്നാൽ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം സോണിയയെ ഫോട്ടോ കണ്ട് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇതുസംബന്ധിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ കൈമാറിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചുകഴിഞ്ഞു. അയിഷയെ വിവാഹം ചെയ്ത ശേഷം കോഴിക്കോട് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകനായി എത്തിയ റാഷിദ് സഹപ്രവര്‍ത്തകയായ യാസ്മിന്‍ എന്ന ബീഹാറി യുവതിയുമായി സൗഹൃദത്തിലായിരുന്നു. പിന്നീട് യാസ്മിനെ റാഷിദ് തന്റെ രണ്ടാം ഭാര്യയാക്കുകയും ചെയ്തിരുന്നു. 2016 മെയ് 31-നാണ് മൂവരും മുംബൈ വഴി മസ്‌ക്കറ്റിലേക്കും അവിടന്ന് അഫ്ഗാനിസ്ഥാനിലേക്കും കടക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്. എന്നാൽ രാജ്യം വിടുമ്പോള്‍ അയിഷ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. ഇതോടൊപ്പം പിന്നീട് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി വിവരം ലഭിച്ചിരുന്നു.
അതോടൊപ്പം തന്നെ ഐഎസിന്റെ സീക്രട്ട് ക്ലാസ്സ് എന്ന വിഭാഗത്തിലാണ് സോണിയയുയം ഭര്‍ത്താവ് റാഷിദ് അബ്ദുള്ളയും പ്രവര്‍ത്തിച്ചിരുന്നത്. ഇതേതുടർന്ന് കഴിഞ്ഞ ജൂണില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി നാട്ടിലുള്ളവര്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. ഭീകരര്‍ കീഴടങ്ങിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ തൃക്കരിപ്പൂരിലെത്തി ഐഎസില്‍ ചേര്‍ന്നു എന്ന് സംശയിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് ഇവര്‍ പലരുടേയും ഫോട്ടോകള്‍ കാണിച്ചെങ്കിലും ആരേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha

























