കവടിയാര്‍ ടെന്നീസ് ക്ലബ്ബിന് പിന്‍വശത്തുള്ള ഇരുചക്രവാഹന വര്‍ക്ക്ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ 10 വാഹനങ്ങള്‍ കത്തിനശിച്ചു

കവടിയാര്‍ ടെന്നീസ് ക്ലബ്ബിന് പിന്‍വശത്തുള്ള ഇരുചക്രവാഹന വര്‍ക്ക്ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ 10 വാഹനങ്ങള്‍ കത്തിനശിച്ചു . തിങ്കളാഴ്ച രാത്രി 11.10 നായിരുന്നു സംഭവം . വര്‍ക്ക്ഷോപ്പില്‍ സൂക്ഷിച്ചിരുന്ന വാഹനങ്ങളാണ് അഗ്‌നിക്കിരയായത് . എസ്.എസ്.കോവില്‍ റോഡില്‍ പൂത്തോട്ടത്തില്‍ ഹൗസില്‍ ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. സംഭവസമയത്ത് വര്‍ക്ക് ഷോപ്പില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി .തീ പടരുന്നതു കണ്ട സമീപവാസികളാണ് അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചത് .
ചെങ്കല്‍ച്ചൂളയില്‍നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത് . തീപിടിക്കാനുള്ള കാരണം വ്യക്തമല്ല . വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























