ഫേസ്ബുക്കിലൂടെ തുടങ്ങിയ പ്രണയം വളർന്നത് അവിവാഹിതനെന്ന് വിശ്വസിപ്പിച്ച്!! ഒരു കുട്ടിയുടെ മാതാവായ യുവതിയെ പയ്യന്നൂർ വിളിച്ച് വരുത്തി ഭാര്യാ ഭര്ത്താക്കന്മാരെപ്പോലെ കഴിഞ്ഞത് നാലുദിവസം!! കാമുകന്റെ ചതി മനസിലായതോടെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ യുവതിയുടെ ആത്മഹത്യാശ്രമം

ഒരു കുട്ടിയുടെ മാതാവായ യുവതി ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു.കുട്ടിയുടെ സംരക്ഷണം പിതാവ് ഏറ്റിരുന്നതിനാല്‍ മറ്റു ബാധ്യതകള്‍ ഒന്നുമില്ല. ഈ സാഹചര്യത്തില്‍ മാട്രിമോണിയല്‍ പരസ്യം നല്‍കിയതിനെ തുടര്‍ന്നാണ് ചീമേനി കിണര്‍മുക്കിലെ മുപ്പതുകാരന് ബന്ധപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. ഈ മാസം മൂന്നിന് തുടങ്ങിയ ബന്ധമാണ് ഫേസ് ബുക്കിലൂടെ അതിവേഗത്തില്‍ വളര്‍ന്നത്. യുവതി കഴിഞ്ഞയാഴ്ച കാമുകന്റെ നിര്‍ദേശപ്രകാരം പയ്യന്നൂരില്‍ വരികയും നാലു ദിവസം കാമുകീകാമുകന്മാര് ഒന്നിച്ചു കഴിയുകയും ചെയ്തു. വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് താന്‍ അവിവാഹിതനാണെന്നാണ് യുവാവ് കാമുകിയെ വിശ്വസിപ്പിച്ചിരുന്നത്.
കഴിഞ്ഞദിവസം പയ്യന്നൂരില്‍ നിന്നും ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് കയറ്റിവിട്ട കാമുകിയോട് താന്‍ പിന്നാലെ വരുന്ന മാവേലി എക്സ്പ്രസില്‍ തിരുവന്തപുരത്തെത്താമെന്നും യുവാവ് ഉറപ്പുനല്‍കി. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ യുവതി കാത്തുനിന്നെങ്കിലും കാമുകന് എത്തിയില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വരാന്‍ പറ്റാത്ത സാഹചര്യമായിരുന്നുവെന്നുവെന്നായിരുന്നു മറുപടി. ഇനിയെന്ത് ചെയ്യുമെന്ന ചോദിച്ചപ്പോള്‍ തൊട്ടടുത്ത ട്രെയിനില്‍ പയ്യന്നൂരിലേക്ക് തിരിച്ചുവരാനായിരുന്നു മറുപടി. കൈയില്‍ പണമില്ലാത്തതിനാല്‍ കാമുകന്റെ നിര്‍ദേശപ്രകാരം കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ 5000 രൂപയ്ക്ക് വിറ്റ് അതുമായി യുവതി പയ്യന്നൂരിലേക്ക് വീണ്ടും ട്രെയിന്‍ കയറി. യാത്രയ്ക്കിടയില്‍ സഹയാത്രികരുടെ ഫോണില്‍ നിന്ന് കാമുകന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. രാത്രിയില്‍ പയ്യന്നുരില്‍ ഇറങ്ങിയ യുവതി വീണ്ടും ശ്രമിച്ചപ്പോഴും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. സ്റ്റേഷന് പരിസരത്ത് കാമുകനെ തെരഞ്ഞെങ്കിലും കണ്ടെത്താനുമായില്ല. കാമുകന് തന്നെ വഞ്ചിച്ച് കാലുമാറിയെന്ന് ബോധ്യമായതോടെയാണ് ജീവിതമവസാനിപ്പിക്കാന്‍ യുവതി തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























