ബംഗാള്‍ സ്വദേശിക്ക് കേരളാ പൗര്‍ണമി ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനം

ഇക്കുറി പൗര്‍ണി ലോട്ടറിയുടെ ഭാഗ്യം തേടിയെത്തിയത് തൊഴില്‍ തേടി കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെയാണ്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഹല്‍വ നിര്‍മാണ തൊഴിലാളിയ്ക്കാണ് ഒന്നാം സമ്മാനം.
കൊല്ലം കരുനാഗപ്പള്ളിയിലെ ഒരു ഹല്‍വ നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയായ ശുഭാബര്‍മന്‍ എന്നയാള്‍ക്കാണ് ലോട്ടറിയടിച്ചത്.
പശ്ചിമബംഗാളിലെ നക്സല്‍ബാരില്‍ നിന്നും കുടുംബസമേതം ഒന്‍പതു മാസം മുന്‍പാണ് കേരളത്തിലെത്തിയത്. മിക്കപ്പോഴും ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപതുലക്ഷം ശുഭാബര്‍മനെ തേടിയെത്തിയത്.
തൊഴിലുടമ ഇടപെട്ട് ശുഭാബര്‍മന്റെ പേരില്‍ അക്കൗണ്ട് ആരംഭിച്ച് ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചു. നികുതി കഴിച്ച് നാല്‍പത്തിയഞ്ചുലക്ഷത്തോളം രൂപ ഇതരസംസ്ഥാന തൊഴിലാളിക്ക് ലഭിക്കും. ഓണം ബംപറിനു ശേഷം ഭാഗ്യദേവത മൂന്നാംതവണയാണ് കരുനാഗപ്പള്ളിയെ കടാക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha

























