സൈനികന്റെ ആകസ്മിക മരണം നാടിനെ ദുഖത്തിലാഴ്ത്തി.... മൂന്നു മാസം മുമ്പ് നാട്ടില്‍ വന്ന് മടങ്ങിയതാണ് ബിജീഷ്, ശബരിമല ദര്‍ശനത്തിനായി വീണ്ടും നാട്ടിലേക്ക് വരാനിരിക്കെയാണ് ആകസ്മിക മരണം

വെടിയേറ്റ് മരിച്ച സൈനികന്‍ എ സി ബിജീഷിന്റെ ആകസ്മിക മരണം നാടിനെ ദു:ഖത്തിലാഴ്ത്തി. ശബരിമല ദര്‍ശനത്തിനായി ജനുവരിയില്‍ നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. 3 മാസം മുമ്പ് ഓണത്തിനാണ് പേരാമ്പ്ര കല്ലോട് സ്വദേശി ബിജീഷ് നാട്ടില്‍ വന്ന് മടങ്ങിയത്. 14 വര്‍ഷമായി ഐ ടി ബി പിയിലാണ് ജോലി. ചത്തീസ്ഗഡില്‍ എത്തിയിട്ട് 2 വര്‍ഷം.
അയ്യപ്പന്‍ ചാലില്‍ ബാലന്‍ നായര്‍ സുമതി ദമ്ബതികളുടെ ഇളയമകനാണ് മരിച്ച 32 കാരനായ ബിജീഷ്. വടകരയിലെ സ്വകാര്യ ആശുപത്രി നഴ്‌സ് അമൃതയാണ് ഭാര്യ. 3 വയസ്സുകാരി ദക്ഷയാണ് മകള്‍. നാട്ടിലെ മികച്ച ഫുട്‌ബോള്‍ താരമായിരുന്നു മരിച്ച ബിജീഷ്. ശബരിമല ദര്‍ശനത്തിനായി ജനുവരിയില്‍ നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചതെന്ന് അമ്മാവന്‍ വിജയന്‍ പറഞ്ഞു.
വെടിവെപ്പ് നടന്നത് വനത്തിനുള്ളിലാണ് എന്നതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുമെന്നാണ് ഐ ടി ബി പി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























