മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍

ബി.ജെ.പിക്കും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിനെ രാജ്യദ്രോഹി എന്ന് വിളിച്ച രാഹുല്‍, ജനാധിപത്യം തകര്‍ക്കപ്പെടുന്നത് കോണ്‍ഗ്രസ് നോക്കിനില്‍ക്കില്ലെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
2023 ഡിസംബറില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് അനുകൂലമായ നിയമനിര്‍മ്മാണം നടന്നപ്പോള്‍ താന്‍ അതിനെ ശക്തമായി എതിര്‍ക്കുകയും സി.ഇ.സി നിയമനത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. മഹാദേവ പുരയിലെ വോട്ടു ചോര്‍ച്ച മുതല്‍ ഹരിയാനയില്‍ ഒടുവില്‍ നടന്ന സംഭവങ്ങള്‍ വരെ സമാനതയുള്ളതാണ്. അവിടെയൊന്നും വോട്ടുചോര്‍ച്ച നടന്നില്ലെന്ന് സ്ഥാപിക്കാനാണ് ഗ്യാനേഷ് കുമാറടക്കം ശ്രമിച്ചത്. മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുകയാണ് ചെയ്തത്. അതിനാല്‍ ഗ്യാനേഷ് കുമാര്‍ ഉടന്‍ രാജിവയ്ക്കണനമെന്നും രാജ്യത്തിനെതിരായ കൃത്യമായ നീക്കമാണ് നടന്നതെന്നും രാഹുല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























