മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി കേരളത്തില്‍

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി കേരളത്തില്‍. സ്ഥലം എംപിയെന്ന നിലയില്‍ തിരക്കിട്ട പരിപാടികളാണ് രാഹുലിന് വയനാട്ടിലുള്ളത്. ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച ഷെഹ്ല ഷെറിന്റെ വീടും, ബത്തേരിയിലെ സര്‍വജന ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളും രാഹുല്‍ സന്ദര്‍ശിക്കും. ഇന്ന് രാവിലെ കരുവാരക്കുണ്ട് സ്‌കൂള്‍ കെട്ടിടവും എടക്കര പഞ്ചായത്ത് കോപ്ലക്‌സിന്റെ ഉദ്ഘാടനവും നടത്തുന്ന രാഹുല്‍ ഉച്ചയ്ക്ക് നിലമ്പൂരില്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
ബന്ദിപൂര്‍ യാത്ര നിരോധനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചായിരുന്നു രാഹുല്‍ അവസാനമായി കേരളത്തിലെത്തിയത്. ഉച്ചയ്ക്ക് ശേഷം പന്നിക്കോട് മുക്കം, തിരുവമ്ബാടി, കോടഞ്ചേരി എന്നിവിടങ്ങളിലാണ് പരിപാടികള്‍. മറ്റന്നാള്‍ രാത്രിയാണ് വയനാട് എംപി ദില്ലിക്ക് മടങ്ങുക.
https://www.facebook.com/Malayalivartha























