Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

അമ്പരന്ന് നാട്ടുകാര്‍... മുബാറക്ക് വധക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മുബാറക്കിന്റെ സുഹൃത്ത് നാദിര്‍ഷ; മുബാറക്കിനെ പിന്നില്‍ നിന്ന് പിടിച്ചുവച്ച് കുത്തി; സുഹൃത്തിന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ നാദിര്‍ഷായ്ക്കും പരിക്കേറ്റു; എല്ലാം റെന്റ് എ കാറിന്റെ പേരില്‍

05 DECEMBER 2019 12:50 PM IST
മലയാളി വാര്‍ത്ത

അക്രമ രാഷ്ട്രീയത്തിനെതിരെ സിപിഎം പലപ്പോഴും വല്ലാത്ത പ്രതിസന്ധിയിലായിരുന്നു. അക്രമ രാഷ്ട്രീയം ആയുധമാക്കി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പല തവണ ജയിച്ചു കയറുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കൊച്ചിയിലെ വടക്കന്‍ പറവൂരില്‍ നിന്നാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു വാര്‍ത്ത വന്നിരിക്കുന്നത്. മുബാറക്ക് വധക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മുബാറക്കിന്റെ സുഹൃത്ത് നാദിര്‍ഷ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്‌നമാണ് വഷളാക്കിയത്. മുബാറക്കിനെ പിന്നില്‍ നിന്ന് പിടിച്ചുവച്ച് കുത്തുകയായിരുന്നു. അറസ്റ്റിലായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഫറൂഖാണ് കുത്താനുള്ള കത്തികൊടുത്തതെന്നും നാദിര്‍ഷ വെളിപ്പെടുത്തി.

ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്. മുബാറക്കിനെ കുത്തിയ ഒന്നാം പ്രതി മാഞ്ഞാലി തെക്കേത്താഴം തോപ്പില്‍ റംഷാദ്, മാവിന്‍ ചുവട് കണ്ടാരത്ത് അഹമ്മദ്, ചെറുപറമ്പില്‍ സാലിഫ് എന്നിവരാണ് ഇന്ന് പുലര്‍ച്ചെ അങ്കമാലിയില്‍ പൊലീസിന് കീഴടങ്ങിയത്. സി.പി.എം മാവിന്‍ചുവട് ബ്രാഞ്ച് സെക്രട്ടറി തോട്ടുങ്കല്‍ ഫറൂഖ്, മാവിന്‍ ചുവട് കളത്തില്‍പറമ്പില്‍ സജീര്‍ എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളായ മാവിന്‍ ചുവട് വലിയ വീട്ടില്‍ റിയാസ്, റൊണാള്‍ഡോ ജബ്ബാര്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതിനിടയിലാണ് മുബാറഖിന്റെ സുഹൃത്ത് നാദിര്‍ഷയുടെ വെളിപ്പെടുത്തല്‍.
മുബാറഖിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പരുക്കേറ്റ് ചികില്‍സയിലാണ് നാദിര്‍ഷ. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാം എന്ന് ഉറപ്പുനല്‍കി വിളിച്ചുവരുത്തിയ ശേഷമായിരുന്നു സംഘം ചേര്‍ന്നുള്ള ആക്രമണവും കൊലപാതകവും. മുബാറഖിനെ റൊണാള്‍ഡോ ജബ്ബാര്‍ പിന്നില്‍ നിന്ന് പിടിച്ചുവച്ചു. ഫറൂഖ് കയ്യിലുണ്ടായിരുന്ന കത്തി എടുത്ത് റംഷാദിന് നേരെ നീട്ടി മുബാറഖിനെ തീര്‍ക്കാന്‍ പറഞ്ഞു. റംഷാദ് ആഞ്ഞ് കുത്തി. കുത്തേറ്റ് പിടഞ്ഞ മുബാറഖ് ഇഴഞ്ഞ് വന്ന് കാലില്‍ തട്ടിയപ്പോഴാണ് താന്‍ അറിഞ്ഞത്. രക്തം വാര്‍ന്നൊലിക്കുന്നത് കണ്ടതോടെ പ്രതികള്‍ എല്ലാവരും ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മുബാറഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

സംഭവത്തില്‍ നിന്നും നാദിര്‍ഷയുടെ ഞെട്ടല്‍ മാറിയിട്ടില്ല. മാളയില്‍ ഒരാളില്‍ നിന്ന് റിയാസ് വാടകയ്‌ക്കെടുത്ത കാര്‍ കാലങ്ങളായി ഉടമയ്ക്ക് തിരിച്ചു നല്‍കിയിരുന്നില്ല. അതിനിടയില്‍ മുബാറക്ക് റിയാസ് അറിയാതെ കാറെടുത്ത് ഉടമയ്ക്ക് എത്തിച്ചുകൊടുത്തു. ഇതിന്റെ പേരിലാണ് തര്‍ക്കമുണ്ടായതും കൊലപാതകത്തിലെത്തിയതും. പ്രതികളുമായി മുട്ടത്തടത്തെത്തിയ പൊലീസ് കുത്താന്‍ ഉപയോഗിച്ച കത്തിയും, ചോരപുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു. ഫറൂഖിനെതിരെ തോക്ക് കയ്യില്‍വച്ചതടക്കം നിരവധി കേസുകളുണ്ട്. ഒളിവില്‍പോയ റിയാസിനും റൊണാള്‍ഡോ ജബ്ബാറിനുമെതിരെ മുന്‍പ് കാപ്പയും ചുമത്തിയതാണ്.

റെന്റ് എ കാറിനെ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെടിമറ കാഞ്ഞിരപറമ്പില്‍ പരേതനായ ബദറുദ്ദീന്റെയും മുംതാസിന്റെയും മകന്‍ 24 വയസുള്ള മുബാറക് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ മാഞ്ഞാലി മാവിന്‍ചുവടിനു സമീപം ഒഴിഞ്ഞ പറമ്പില്‍ വെച്ചാണ് കൊലപാതകം നടന്നത്. കുത്തേറ്റ മുബാറക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആഴത്തിലുള്ള നാല് കുത്തുകള്‍ ശരീരത്തില്‍ ഏറ്റിട്ടുണ്ട്. നെഞ്ചിലും വയറിന്റെ ഭാഗത്തും കൈകളിലുമാണ് കുത്തേറ്റത്. വാരിയെല്ലിനിടയിലൂടെ ഹൃദയത്തിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

മാളയിലുള്ള ഒരാളില്‍ നിന്ന് റിയാസ് എടുത്ത റെന്റ് എ കാര്‍ നിശ്ചിത സമയത്ത് ഉടമയ്ക്ക് തിരിച്ചുകൊടുക്കാന്‍ തയ്യാറായില്ല. റിയാസ് അറിയാതെ മുബാറക് കാര്‍ എടുത്തുകൊണ്ടുപോയി മാളയിലെ കാറുടമയ്ക്ക് നല്‍കിയതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രശ്‌നം പറഞ്ഞുതീര്‍ക്കാമെന്നു പറഞ്ഞ് പ്രതികള്‍ മുബാറക്കിനെ മാവിന്‍ ചുവട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തുക്കളെ കൂട്ടിയാണ് മുബാറക്ക് എത്തിയത്. വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. തുടര്‍ന്നാണ് കൊലപാതകം നടന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (12 minutes ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (42 minutes ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (47 minutes ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (54 minutes ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (1 hour ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (2 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (2 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (2 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (2 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (2 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (3 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (3 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (3 hours ago)

Malayali Vartha Recommends