Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

പിണറായി ആരാ മോൻ! പള്ളി തർക്കത്തിലും അടിച്ചു ഗോൾ; ഓര്‍ത്തഡോക്സ്– യാക്കോബായ സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ക്രൈസ്തവ സഭാധ്യക്ഷന്‍മാരെ ഇടപെടുവിച്ച് മുഖ്യമന്ത്രിയും ഇടതു മുന്നണിയും കളം പിടിച്ചു

05 DECEMBER 2019 04:49 PM IST
മലയാളി വാര്‍ത്ത

ഓര്‍ത്തഡോക്സ്– യാക്കോബായ സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ക്രൈസ്തവ സഭാധ്യക്ഷന്‍മാരെ ഇടപെടുവിച്ച് മുഖ്യമന്ത്രിയും ഇടതു മുന്നണിയും കളം പിടിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടൽ ഫലപ്രാപ്തിയിലെത്തിയാൽ അടുത്ത തെരഞ്ഞടുപ്പിൽ കേരളത്തിലെ ക്രൈസ്തവ വിഭാഗം ഇടതുമുന്നണിക്ക് ഒപ്പം നിൽക്കുമെന്നുള്ള സാധ്യത തള്ളികളയാനാവില്ല. അതേ സമയം സഭാതർക്കത്തിൽ കോൺഗ്രസിന്റെ പൊടി പോലുമില്ല.

രമേശ് ചെന്നിത്തലയുടെ സജീവതയും ഉമ്മൻ ചാണ്ടിയുടെ നിർജീവതയും ക്രൈസ്തവ സഭകളെ കോൺഗ്രസിനോട് അകലാൻ പ്രേരിപ്പിച്ചിട്ടുണ്ട്. കെ.എം മാണിയുടെ അസാന്നിധ്യമാണ് മറ്റൊരു പ്രധാന തടസം. ക്രൈസ്തവ സഭകളും യു ഡി എഫും തമ്മിലുള്ള പാലമായിരുന്നു കെ എം മാണി. ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പ് സമയത്ത് തന്നെ ക്രൈസ്തവ സഭകൾ യു ഡി എഫിനോട് അകന്നിരുന്നു.

സഭാ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് വിവിധ സഭാധ്യക്ഷന്‍മാര്‍ ഓര്‍ത്തഡോക്സ്–യാക്കോബായ സഭകളെ അറിയിച്ചതായി വാർത്ത വന്നതിന് പിന്നാലെ മുഖ്യമന്ത്രി അതിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണെന്ന് അറിയുന്നു.

സഭാതർക്കം പരിഹരിക്കാൻ സർക്കാർ നേരത്തെ തന്നെ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു ശ്രമങ്ങൾ തുടർന്ന് വരികയുമാണ്. നിരവധി തവണ കൂടിയാലോചന നടന്നു. ഒരു വിഭാഗത്തിന്റെ നിസ്സഹകരണമാണ് പ്രശ്‌നപരിഹാരത്തിന് തടസ്സമായത്. ഓർത്തഡോക്സിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

ഇപ്പോൾ സിറോ മലബാര്‍, ലത്തീന്‍, മാര്‍ത്തോമ്മാ, സിറോ മലങ്കര, സിഎസ്ഐ സഭാധ്യക്ഷന്‍മാർ മുൻകൈയെടുത്തു നടത്തുന്ന ശ്രമത്തിനു സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. . ഇങ്ങനെ ഒരു നീക്കത്തിന് സന്നദ്ധരായ എല്ലാവരെയും അഭിനന്ദിക്കുന്നു. ഈ നീക്കത്തോട് രണ്ടു വിഭാഗവും ക്രിയാത്മകമായി സഹകരിക്കണം എന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ഏതെങ്കിലും വാശിയുടെയോ മുൻധാരണയുടെയോ അടിസ്ഥാനത്തിൽ അനന്തമായി നീണ്ടുപോകേണ്ടതല്ല ഇന്നത്തെ തർക്കവും പ്രശ്നങ്ങളും എന്ന തിരിച്ചറിവോടെയുള്ള പ്രതികരണമാണ് സമൂഹവും സർക്കാരും പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യാക്കോബായ സഭ മുഖ്യമന്ത്രിക്കും ഇടതു മുന്നണിക്കും അനുകൂലമായാണ് നിലകൊള്ളുന്നത് . സെക്രട്ടേറിയറ്റ് നടയിൽ അവർ നടത്തുന്ന സമരം പരിഹരിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചതാണ്. യാക്കോബായക്കാരുടെ ശവസംസ്കാര ചടങ്ങുകളിൽ ഓർത്തഡോക്സ് വിഭാഗം സ്വീകരിക്കുന്ന എതിർപ്പ് പരിഹരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാൽ അതിന് ഫലമുണ്ടായില്ല. അതേടെ ഓർത്തഡോക്സുമായി മുഖ്യൻ തെറ്റി. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലും ഓർത്തഡോക്സ് സഭക്ക് അനുകൂലമായി തീരുകയാണ് ഉണ്ടായത്.

അതിനിടെ ചർച്ച് ആക്റ്റ് നടപ്പിലാക്കി പള്ളി വക സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കണമെന്ന നിർദ്ദേശവും അണിയറയിൽ സജീവമാണ്. പള്ളി സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കുന്നതിനോട് എല്ലാ വിഭാഗവും എതിരാണ്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ വിവിധ സഭകൾ ഒരുമിച്ച് നിൽക്കും. അതിനാണ് ചർച്ച് ആക്റ്റിന്റെ കാര്യം സർക്കാർ ചർച്ചയാക്കി നിർത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (1 hour ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (1 hour ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (1 hour ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (1 hour ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (2 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (3 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (3 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (3 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (3 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (3 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (4 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (4 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (4 hours ago)

Malayali Vartha Recommends