Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ജപ്പാനും കൊറിയയും കറങ്ങി മുഖ്യനും സംഘവും തിരികെയെത്തിയപ്പോൾ പുതിയ തർക്കം; പതിനൊന്ന് ദിവസത്തെ വിദേശ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരികെയെത്തിയപ്പോൾ 80 ലക്ഷത്തോളം രൂപ ചെലവായതായി ഔദ്യോഗിക കണക്ക്

05 DECEMBER 2019 02:46 PM IST
മലയാളി വാര്‍ത്ത

പതിനൊന്ന് ദിവസത്തെ വിദേശ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്നലെ അര്‍ദ്ധരാത്രിയോടെ തലസ്ഥാനത്ത് തിരികെയെത്തി. ജപ്പാന്‍, കൊറിയ പര്യടനത്തിനായി കഴിഞ്ഞ മാസം 23നാണ് മുഖ്യമന്ത്രി, മന്ത്രിമാരായ ഇ.പി. ജയരാജന്‍, എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരുള്‍പ്പെട്ട സംഘം യാത്ര തിരിച്ചത്. സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു സംഘത്തിന്റെ വിദേശ പര്യടനം. പതിനൊന്ന് ദിവസത്തെ വിദേശ പര്യടനത്തിന് 80 ലക്ഷത്തോളം രൂപ ചെലവായതായാണ് ഔദ്യോഗിക കണക്ക്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നെങ്കിലും അവരുടേത് ഔദ്യോഗിക ചെലവിലല്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം കൊണ്ടു സംസ്ഥാനത്തിന് എന്ത് പ്രയോജനമുണ്ടായെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ജപ്പാനിലെ സര്‍വകലാശാലയുമായി കരാറുണ്ടാക്കാന്‍ എന്തിന് മുഖ്യമന്ത്രി പോകണമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോ വൈസ് ചാന്‍സലറോ പോയാല്‍ പോരേയെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ പകരം മന്ത്രിമാര്‍ക്ക് ചുമതലയൊന്നും നല്‍കിയിരുന്നില്ല. കഴിഞ്ഞയാഴ്ച പതിവ് മന്ത്രിസഭായോഗവും ചേര്‍ന്നില്ല. ഈയാഴ്ചത്തെ മന്ത്രിസഭായോഗം നാളെ ചേരും.

സന്ദര്‍ശനത്തിനായി ജപ്പാനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അവിടത്തെ മലയാളികളുമായി സംവദിച്ചു. കേരളത്തിന്‍റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ നല്‍കിയ കൈത്താങ്ങ് വളരെ വലുതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അവരെ അഭിനന്ദിക്കാനും മറന്നില്ല. വ്യവസായികളും പ്രൊഫഷണലുകളും വിദ്യര്‍ത്ഥികളുമായ ഒട്ടേറെ മലയാളികള്‍ അന്നത്തെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസി മലയാളികള്‍ക്ക് കൂടി പങ്കാളിയാകാന്‍ ലക്ഷ്യമിട്ടാണ് ലോക കേരള സഭ തുടങ്ങിയതെന്നും മുഖമന്ത്രി ചടങ്ങില്‍ പറഞ്ഞിരുന്നു.പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനുള്ള മാര്‍ഗ്ഗം ജപ്പാനില്‍ നിന്നും പഠിക്കുകയെന്നതും സന്ദര്‍ശന ലക്ഷ്യത്തിന്‍റെ ഭാഗമായിരുന്നു.

യാത്രക്കിടയിലെ ചെലവുകള്‍ക്കായി 10 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. സംഘാംഗത്തിന്‍റെ കൈവശമുള്ള കാര്‍ഡിലേക്ക് , ജാപ്പനീസ്, കൊറിയന്‍ കറന്‍സിക്ക് തുല്ല്യമായ തുകയായിട്ടാണ് പണം നിക്ഷേപിച്ചത്. ജപ്പാന്‍, കൊറിയ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും ശനിയാഴ്ചയാണ് പുറപ്പെട്ടത്. വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയപ്പോള്‍, 11 ദിവസത്തെ യാത്രക്കിടയിലെ അത്യാവശ്യചെലവുകള്‍ക്കായി പണം കരുതണമെന്ന് നിര്‍ദ്ദശിച്ചിരുന്നു. എന്നാല്‍ സംഘം യാത്ര പുറപ്പെട്ടപ്പോഴും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല.

സംസ്ഥാനത്തേക്ക് നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടുള്ള സംഘത്തിന്‍റെ പര്യടനത്തിനാവശ്യമായ പണം അനുവദിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ജോയിന്‍റെ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ സംഘാംഗമായ ശുചിത്വമിഷന്‍ ഡയറക്ടര്‍ മിര്‍ മുഹമ്മദ് ഐഎഎസിന്‍റെ എച്ച്ഡിഎഫ്‍സി ബാങ്ക് അക്കൗണ്ടിലേക്കാണ് 10 ലക്ഷം രൂപ കൈമാറിയത്. ഇതില്‍ ഏഴ് ലക്ഷം രൂപ ജാപ്പനീസ് കറന്‍സിയായും, മൂന്ന് ലക്ഷം രൂപ കൊറിയന്‍ കറന്‍സിയായിട്ടുമാണ് കൈമാറിയത്.

മടങ്ങിയെത്തി ഒരാഴ്ചയ്‍ക്കകം ചെലവ് സംബന്ധിച്ച കണക്ക് കൈമാറണമെന്ന് മിര്‍ മുഹമ്മദിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ മുഖ്യമന്ത്രിയും സംഘവും വിദേശ പര്യടനം നടത്തുന്നതിനെതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. യാത്രിക്കിടിയിലെ ചെലവിനായി പൊതുഭരണ വകുപ്പ് വീണ്ടും ലക്ഷങ്ങള്‍ അനുവദിച്ചതും വിമര്‍ശകര്‍ വരും ദിവസങ്ങളില്‍ ആയുധമാക്കുമെന്നുറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (12 minutes ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (42 minutes ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (47 minutes ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (54 minutes ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (1 hour ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (2 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (2 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (2 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (2 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (2 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (3 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (3 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (3 hours ago)

Malayali Vartha Recommends