നിര്‍മല പറഞ്ഞത് സത്യമോ; രാജ്യം മുഴുവന്‍ വീട്ടമ്മമാര്‍ മുഴുവന്‍ ഉള്ളിവിലയില്‍ കരയുമ്പോൾ അങ്ങനെയാന്നും ഉള്ളിക്ക് തോല്‍പിക്കാനാവില്ല എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത് സത്യമോ. രാജ്യം മുഴുവന്‍ വീട്ടമ്മമാര്‍ മുഴുവന്‍ ഉള്ളിവിലയില്‍ കരയുമ്പോഴാണ് അങ്ങനെയാന്നും ഉള്ളിക്ക് തോല്‍പിക്കാനാവില്ല എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഞാന്‍ അധികം ഉള്ളി കഴിക്കാറില്ലെന്നാണ് ഉള്ളി വിലക്കയറ്റത്തെ കുറിച്ച് നിര്‍മലാ സീതാരാമന്‍ പറയുന്നത്.
രാജ്യത്ത് ഉള്ളി വില വര്‍ദ്ധിച്ചുവരുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ ധനമന്ത്രി വിശദീകരിക്കവേയാണ് ഈ പരാമര്‍ശമുണ്ടായത് എന്നതും എടുത്ത് പറയണം. ഏതായാലും ഉള്ളിയുടെ വന്‍ വിലക്കയറ്റത്തെ സംബന്ധിച്ച് പാര്‍ലമെന്റില്‍ അസാധാരണ മറുപടിയുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ വന്നതോടെ ഉള്ളി എണ്ണയില്‍ തിളയ്ക്കും പോലെ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഉള്ളിയുടെ വില വര്‍ധന തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നും തന്റെ വീട്ടില്‍ അധികം ഉള്ളി ഉപയോഗിക്കാറില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ സമൂഹ മാധ്യമങ്ങളടക്കം വിഷയം ചൂടേറിയ ഉള്ളി വിഭവമാക്കിയിരിക്കുകയാണ്. ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്നവുമില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നതെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശം സഭയിലെ മറ്റംഗങ്ങളില്‍ ചിരി പടര്‍ത്തി. ഉള്ളി കൂടുതല്‍ കഴിക്കുന്നത് പ്രകോപനത്തിനിടയാക്കുമെന്നും ഇതിനിടെ ഒരു സംഭാംഗം പറയുകയുണ്ടായി. രാജ്യത്ത് ഉള്ളി വില വര്‍ധിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ ധനമന്ത്രി വിശദീകരിക്കവേയാണ് ഈ പരാമര്‍ശമുണ്ടായത്. കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പിലാക്കി, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു, ഉള്ളി മിച്ചമുള്ള ഇടങ്ങളില്‍ നിന്ന് രാജ്യത്ത് ഉള്ളി കുറവ് ഉള്ള പ്രദേശങ്ങളിലേക്ക് മാറ്റുന്നു. തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്ത്ക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ഇടപാടുകളില്‍ നിന്ന് ദല്ലാള്‍മാരേയും ഇടനിലക്കാരേയും പൂര്‍ണ്ണമായും ഒഴിവാക്കിയെന്നും നേരിട്ടുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉള്ളിയടക്കമുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഉള്ളിയുടെ വില 110 മുതല്‍ 160 രൂപ വരെയാണ്.
https://www.facebook.com/Malayalivartha























