Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

രാജ്യത്തിന്റെ കയ്യടി നേടി മലപ്പുറത്തിന്റെ കൊച്ചുമിടുക്കി; വയനാട് എംപിയും കോൺഗ്രസ് ഉപാധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ 'സർപ്രൈസ് പരിഭാഷ' നിർവഹിച്ച് നിലമ്പൂർ കരുവാരകുണ്ട് ഗവ. എച്ച് എസ് എസിലെ വിദ്യാർഥിനി സഫ

05 DECEMBER 2019 02:53 PM IST
മലയാളി വാര്‍ത്ത

രാജ്യത്തിന്റെ കയ്യടി ഏറ്റുവാങ്ങി പ്ലസ് ടു വിദ്യാർഥിനി സഫ. വയനാട് എംപിയും കോൺഗ്രസ് ഉപാധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ 'സർപ്രൈസ് പരിഭാഷ' നിർവഹിച്ച് നിലമ്പൂർ കരുവാരകുണ്ട് ഗവ. എച്ച് എസ് എസിലെ വിദ്യാർഥിനിയായ സഫ ആണ്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു രാഹുൽ. പ്രസംഗം തുടങ്ങിയ ശേഷം, ആരെങ്കിലും പരിഭാഷപ്പെടുത്തി സഹായിക്കാമോ എന്ന് രാഹുൽ അഭ്യർത്ഥിച്ചു. അധ്യാപകരും വിദ്യാർത്ഥികളും അടങ്ങിയ സദസിൽ നിന്നും ആരും തന്നെ ധൈര്യമായി മുന്നോട്ട് വരാൻ തയാറായില്ല. എന്നാൽ സദസിനിടയിൽ നിന്ന് പ്ലസ് ടു വിദ്യാർഥിനി സഫ തയാറാണെന്ന് ആംഗ്യം കാണിച്ചതോടെ രാഹുൽ വേദിയിലേക്ക് വിളിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ വഴിയൊരുക്കി.

രാഹുലിന്റെ ലളിതമായ പ്രസംഗത്തിനു അതിനെക്കാൾ ലളിതവും സുന്ദരവുമായി കൂട്ടുകാർക്ക് ഇഷ്ടപ്പെടുന്ന പരിഭാഷയാണ് സഫ നിർവഹിച്ചത്. ‘‘There is no foolish question or wrong question എന്ന രാഹുലിന്റെ വാചകത്തിന് സഫയുടെ പരിഭാഷ ഇങ്ങനെ; മണ്ടൻ ചോദ്യമെന്നോ പൊട്ടചോദ്യമെന്നോ ഒരു സംഭവമില്ല’’. രാഹുൽ ചോക്കളേറ്റ്‌ നൽകി സഫയ്ക്കു നന്ദി പറഞ്ഞു. കൂട്ടുകാരുടെ അഭിനന്ദനവും ഏറ്റു വാങ്ങി സഫ സദസ്സിലേക്ക് മടങ്ങി.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്ലസ്ടു വിദ്യാര്‍ഥി സഫ സെബിന്‍ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണിതെന്നും സഫ മാധ്യമങ്ങളോട് പറഞ്ഞു. വലിയ അവസരമാണ് തനിക്ക് ലഭിച്ചത്. രാഹുല്‍ ഗാന്ധിയെ കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. നല്ല രീതിയില്‍ തര്‍ജ്ജമ ചെയ്തെന്ന് അദ്ദേഹം പ്രശംസിച്ചെന്നും സഫ വ്യക്തമാക്കി.

മുൻപും സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ സസൂക്ഷ്മം രാഷ്ട്രീയകേരളം വീക്ഷിച്ചിരുന്നു. രാഹുലിന്‍റെ പത്തനാപുരത്തെ പ്രസംഗം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത വനിതയെ പലരും ശ്രദ്ധിച്ചിരുന്നു. സോഷ്യല്‍ മീ‍ഡിയയിൽ നിറകയ്യടിയാണ് അന്ന് ജ്യോതി വിജയകുമാർ എന്ന പരിഭാഷകയ്ക്ക് ലഭിച്ചത്. രാഷ്ട്രീയപശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നുമാണ് ജ്യോതിയുടെ വരവ്. ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി വിജയകുമാറിന്‍റെ മകളാണ് ജ്യോതി വിജയകുമാർ. ദേശീയ വിഷയങ്ങള്‍ ആഴത്തില്‍ പ്രതിപാദിച്ച രാഹുലിന്റെ പ്രസംഗത്തിന് മലയാള ശബ്ദപരിഭാഷ നല്‍കിയ വനിത ആരെന്നു പലരും അന്വേഷിച്ചിരുന്നു. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി മുൻപ് രാഹുല്‍ ഗാന്ധി പങ്കെടുത്ത മത്സ്യതൊഴിലാളി സംഗമത്തിലും പരിഭാഷകയുടെ റോളിലെത്തിയിരുന്നു.

2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയപ്പോൾ സോണിയയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതും ജ്യോതിയായിരുന്നു. രാഷ്ട്രീയത്തില്‍ രാഹുലിന്‍റെ ആശയത്തോടു പലവട്ടം ചേര്‍ന്ന് പ്രവൃത്തിച്ച പരിചയവും അവര്‍ക്കുണ്ട്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ബത്തേരിയിലെ സര്‍വജന ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും പാമ്പ് കടിയേറ്റ് മരിച്ച ഷെഹല ഷെറിന്‍റെ കുടുംബത്തെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. സര്‍വജന സ്കൂളിലും രാഹുല്‍ ഗാന്ധിയെത്തും. സ്കൂളിന്‍റെ വികസനത്തിന് എംപി ഫണ്ടില്‍ നിന്നും സഹായം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ അറിയിച്ചിരുന്നതിനാല്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുലിന്‍റെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി നിരവധി പരിപാടികളാണ് വയനാട് മണ്ഡലത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

11ന് ബത്തേരിയിൽ യുഡിഎഫ് നിയോജക മണ്ഡലം കൺവൻഷനിലും 1.30ന് മാനന്തവാടിയിൽ യുഡിഎഫ് നിയോജക മണ്ഡലം കൺവൻഷനിലും പങ്കെടുക്കും. 3.30ന് മാനന്തവാടി ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ മുറ്റത്തെ മുല്ല വായ്പാ വിതരണോദ്ഘാടനം നിർവഹിക്കും. തുടർന്ന് കണ്ണൂരിലേക്കും അവിടെനിന്നു കൊച്ചി വഴി ഡൽഹിയിലേക്കും യാത്ര തിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (12 minutes ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (42 minutes ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (47 minutes ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (54 minutes ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (1 hour ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (2 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (2 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (2 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (2 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (2 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (3 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (3 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (3 hours ago)

Malayali Vartha Recommends