ജനറല്‍ ആശുപത്രിയിൽ പാര്‍ക്കിങ് ഏരിയയിലെ കയറില്‍ കുരുങ്ങി വീണ് എട്ടുവയസുകാരന് പരിക്ക്

പാര്‍ക്കിങ് ഏരിയയിലെ കയറില്‍ കുരുങ്ങി വീണ് എട്ടുവയസുകാരന് പരിക്ക്. ചങ്ങനാശേരി ഇത്തിത്താനം സ്വദേശി അഭിനവ് സ്വരാജിനാണു പരുക്കേറ്റത്. കുഞ്ഞനുജനെ കാണാന്‍ ജനറല്‍ ആശുപത്രിയിലേക്ക് ഓടിയെത്തിയ സഹോദരൻ സ്വരാജിന് കഴുത്തില്‍ നീളത്തില്‍ 3 ഇഞ്ച് വലിപ്പത്തിലാണ് മുറിവുപറ്റിയത്.
ലബോറട്ടറിയുടെ സമീപം വാഹനങ്ങള്‍ കടക്കാത്ത വിധത്തില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടിയിട്ടുണ്ട്. കയറിനു താഴെ വാഹനങ്ങള്‍ കയറാതിരിക്കാന്‍ കല്ലിട്ടിട്ടുണ്ട്. കല്ലു നോക്കി വന്ന അഭിനവ് കയറില്‍ തട്ടി വീഴുകയായിരുന്നു. കഴുത്തിൽ കയറുകുരുങ്ങി മുറിവേറ്റിട്ടുണ്ട്.
അഭിനവിനു പരുക്കേറ്റതോടെ കയര്‍ പൊട്ടിച്ചു കളയാന്‍ ശ്രമിച്ച അച്ഛന്‍ സ്വരാജിനെയും സഹോദരന്‍ പ്രഭുവിനെയും ആശുപത്രി ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെന്ന് ഇവര്‍ പരാതിപ്പെട്ടു. സൂപ്രണ്ടിന്റെ നിര്‍ദേശമില്ലാതെ കയര്‍ അഴിക്കാനാവില്ലെന്നു സുരക്ഷാ ജീവനക്കാര്‍ പറഞ്ഞെന്നും കുട്ടിയുടെ മുറിവ് തിരിഞ്ഞു നോക്കാന്‍ പോലും ഇവര്‍ തയാറായില്ലെന്നും സ്വരാജ് പറഞ്ഞു. ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.
https://www.facebook.com/Malayalivartha























