Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

വില്ലേജ് ഓഫീസുകളില്‍ ജനസൗഹൃദമായ ഇടപെടല്‍ ഉറപ്പാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് പരിശീലന പരിപാടിയുമായി റവന്യൂവകുപ്പ്

05 DECEMBER 2019 02:27 PM IST
മലയാളി വാര്‍ത്ത

വില്ലേജ് ഓഫീസുകളില്‍ ജനസൗഹൃദമായ ഇടപെടല്‍ ഉറപ്പാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് പരിശീലന പരിപാടിയുമായി റവന്യൂവകുപ്പ്. ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണന കൊടുക്കാനാകണമെന്നും സാധ്യമായ വിഷയങ്ങളിലെല്ലാം ജനങ്ങള്‍ പലതവണ ഓഫീസ് കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് നടപ്പാക്കാന്‍ കഴിയാത്ത നിരവധി കാര്യങ്ങളുണ്ടാകാം, അത് മാന്യമായ പെരുമാറ്റത്തോടെ ജനങ്ങളെ ബോധ്യപ്പെടുത്താനാകണം.

അസൗകര്യങ്ങളും ജോലിഭാരവും ഏറെയുണ്ടെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് കാതുകൊടുക്കാനാകണം. ജനങ്ങളും ഉദ്യോഗസ്ഥരും തമ്മില്‍ നല്ല ബന്ധമുണ്ടായാല്‍തന്നെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. ഭൂമി വിഷയങ്ങള്‍, റവന്യൂ വിഷയങ്ങള്‍, നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കല്‍ തുടങ്ങി ജനജീവിതത്തില്‍ എല്ലാ കാര്യത്തിലും ദൈനംദിനം വില്ലേജ് ഓഫീസുകളെ ആശ്രയിക്കേണ്ടിവരുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് മൂന്നുമേഖലകളായി യോഗം വിളിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മന്ത്രിയെന്ന നിലയില്‍ കേട്ടിരുന്നു. അതുപ്രകാരം ഓഫീസുകളിലെ ഇല്ലായ്മകള്‍ പരിഹരിക്കാന്‍ നടപടികളും സ്വീകരിച്ചു. 113 കോടി രൂപയാണ് ഈ കാലയളവില്‍ അറ്റകുറ്റപ്പണികള്‍ക്കായി വില്ലേജ് ഓഫീസുകളില്‍ വിനിയോഗിച്ചത്.

ഇപ്പോള്‍ വരുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളിലും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങളിലും കൂടുതല്‍ സൗകര്യം ഉറപ്പാക്കുന്നുണ്ട്. സൗഹാര്‍ദ്ദപരമായ ഇടപെടലിലൂടെ ജനങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കാനായാല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാനും അവരുടെ സഹകരണം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസുകളില്‍ എത്തുന്നവരെ എങ്ങനെ സ്വീകരിക്കാം, കാര്യങ്ങള്‍ എങ്ങനെ പറഞ്ഞു ബോധ്യമാക്കാം തുടങ്ങി സൗഹാര്‍ദ്ദപരമായി പെരുമാറേണ്ട വശങ്ങള്‍ ഏകദിന ക്ലാസില്‍ വില്ലേജ് ഓഫീസര്‍മാരെ വിദഗ്ധര്‍ പരിശീലിപ്പിച്ചു.

സംസ്ഥാനത്തെ 1664 വില്ലേജ് ഓഫീസര്‍മാര്‍ക്കും ജില്ല തോറും ഇത്തരത്തില്‍ പരിശീലനം നല്‍കും. പി.ടി.പി നഗറിലെ പരിശീലനകേന്ദ്രത്തില്‍ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരെയാണ് പരിശീലിപ്പിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (12 minutes ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (42 minutes ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (47 minutes ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (54 minutes ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (1 hour ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (2 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (2 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (2 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (2 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (2 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (3 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (3 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (3 hours ago)

Malayali Vartha Recommends