ലിവിങ് ടുഗെതര്‍; സ്ത്രീകള്‍ വ്യക്തിപരമായി അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം; എവിടെയെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്യ്തിടുന്നത് ഉചിതമായിരിക്കും

ലിവിങ് ടുഗെതര്‍ സംസ്ഥാനത്ത് ചര്‍ച്ചാവിഷയവും സാമൂഹിക വിഷയവും ആയി മാറുകയാണ് . എന്നാല്‍ കുറച്ചുകാലം ‘ലിവിങ് ടുഗെതര്‍’ നടത്തി പിന്നീട് ഉപേക്ഷിച്ച് പോകുന്ന പ്രവണതയും കാണാറുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ രീതി അങ്ങനെ ആണെങ്കിലും നമ്മുടെ മനസ് അത്രത്തോളം വലിയതല്ല… അതുകൊണ്ട് തന്നെ അത്തരം ബന്ധങ്ങളും പിന്നീട് സംഭവിക്കുന്ന വിള്ളലും മാനസീക പ്രശ്‌നങ്ങള്‍ക്ക് വഴി വെയ്ക്കുന്നു. പലപ്പോഴും ആത്മഹത്യയും നടക്കാറുണ്ട്. ലിവിങ് ടുഗെതര്‍ ബന്ധം ദമ്പതികളാണെന്നതിന് എവിടെയും രേഖകളില്ല. അതിനാല്‍ ഇത്തരത്തില്‍ ഉപേക്ഷിച്ചു കടക്കുന്ന സംഭവങ്ങളില്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചൂണ്ടി കാണിക്കുന്നു. അതിനാല്‍ സ്ത്രീകള്‍ വ്യക്തിപരമായി അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. ഇതിനായി എവിടെയെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തിടുന്നത് ഉചിതമായിരിക്കുമെന്നും ആലപ്പുഴ കളക്ടറേറ്റില്‍ നടന്ന സിറ്റിങ്ങില്‍ കമ്മീഷന്‍ വ്യക്തമാക്കി.
ഇന്ന് കേരളത്തിലും വ്യാപകമായി കാണുന്ന റിലേഷനാണ് ‘ലിവിങ് ടുഗെതര്‍’. നമ്മുടെ നാട്ടിലുള്ള പലർക്കും അംഗീക്കരിക്കാൻ കഴിയാത്തതാണെങ്കിലും ഈ സമ്പ്രദായം ഇപ്പോഴും ഇവിടെയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടി അഞ്ജലി അമീർ ഫേസ്ബുക്ക് ലൈവിലൂടെ പൊട്ടിക്കരഞ്ഞ് ചില കാര്യങ്ങൾ പറഞ്ഞപ്പോഴായിരുന്നു ഈ ക്ര്യത്തെ പറ്റി നാം ഒരിക്കൽ കൂടി ചിന്തിക്കാൻ തുടങ്ങിയത്. ലിവിങ് ടുഗദറിൽ കൂടയുണ്ടായിരുന്ന ആൾ ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു അഞ്ജലി അമീറിന്റെ പരാതി. ഒരുമിച്ചു ജീവിച്ചില്ലെങ്കിൽ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കിയെന്ന് അഞ്ജലി പറഞ്ഞു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് നടി വിവരം പുറത്ത് വിട്ടത്. എന്നാൽ താൽപര്യമില്ലെങ്കിൽ അവൾ വേറെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കട്ടെയെന്നും . എന്റെ കൂടെ താമസിക്കണ്ട എന്നും എനിക്ക് കുടുംബവും വീടും ഒക്കെയുണ്ട് എന്നുമാണ് അനസ് പറഞ്ഞത്.
https://www.facebook.com/Malayalivartha























