അയ്യപ്പന്മാര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ വീണ്ടും വിപണിയിൽ; ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ പമ്പയിൽ കുളി കഴിഞ്ഞു ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ ശേഖരിച്ചു നിറം നല്‍കി വീണ്ടും കച്ചവട സ്ഥാപനങ്ങളില്‍ എത്തുന്നു

ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ പമ്പയിൽ കുളി കഴിഞ്ഞു ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ ശേഖരിച്ചു നിറം നല്‍കി വീണ്ടും കച്ചവട സ്ഥാപനങ്ങളില്‍ എത്തുന്നു. പമ്പയില്‍ ഉപേക്ഷിച്ച വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ മുന്‍പ് ദേവസ്വം ബോര്‍ഡ് ലക്ഷങ്ങളുടെ ലേലം നടത്തിയിരുന്നു . പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്നത് ആചാരമായി കാണുന്നകണക്കാക്കുന്ന അന്യസംസ്ഥാന ഭക്തര്‍ വിലക്കുണ്ടായിട്ടും പമ്പയില്‍ എത്തിയാല്‍ വസ്ത്രങ്ങൾ നദിയില്‍ ഉപേക്ഷിക്കുന്നു. ഇതിനെതിരെ ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും ടണ്‍ കണക്കിനു വസ്ത്രങ്ങള്‍ ശേഖരിച്ചു കേരളത്തില്‍ പാലക്കാട് ഉള്ള കേന്ദ്രത്തില്‍ എത്തിച്ച് ബ്ലീച്ച് ചെയ്തു നിറം നല്‍കി വീണ്ടും അത് കച്ചവട സ്ഥാപനങ്ങളില്‍ എത്തുന്നു. കോടികളുടെ ലാഭമാണ് ഇതുവഴി ഉണ്ടാകുന്നത്.
പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കരുത്‌എന്ന സന്ദേശവുമായി മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഗ്രീന്‍ ഗാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ല . ഇപ്പൊഴും ലോഡ് കണക്കിനു പഴയ കാവി ,കറുപ്പ് കൈലികള്‍ വാഹനത്തില്‍ കടത്തുന്നു . 24 ഗ്രീന്‍ ഗാര്‍ഡ്‌സുകളെയാണ് ഇത്തവണ പമ്ബാ സ്‌നാനഘട്ടത്തില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ തീര്‍ത്ഥാടന കാലയളവില്‍ ഗ്രീന്‍ ഗാര്‍ഡ്‌സിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി പമ്ബാനദിയില്‍ നിക്ഷേപിക്കുന്ന വസ്ത്രങ്ങളുടെ അളവ് പകുതിയോളം കുറഞ്ഞിട്ടുണ്ട്.
പമ്ബാനദിയില്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കരുതെന്നും ശബരിമലയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കണമെന്നുമുള്ള സന്ദേശങ്ങള്‍ അഞ്ച് ഭാഷകളില്‍ ആലേഖനം ചെയ്ത പോക്കറ്റ് കാര്‍ഡും ഇതേ സന്ദേശങ്ങള്‍ അടങ്ങിയ തുണിസഞ്ചിയും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്ബ്, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് നല്‍കുന്നുണ്ട്. എന്നാലും നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ല.
https://www.facebook.com/Malayalivartha























