ടിക് ടോക്കിലൂടെ പരിചയപ്പെട്ട കുട്ടിക്കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് കോട്ടയത്തേയ്ക്ക് ചാടി; ആദ്യ കാഴ്ചയിൽ തന്നെ ഒളിച്ചോടിയത് ബെംഗളുരുവിലേയ്ക്ക്: ഒടുവിൽ കിട്ടിയത് എട്ടിന്റെ പണിയും

ടിക് ടോക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം വീട്ടമ്മ ഒളിച്ചോടിയ സംഭവത്തിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ വേറ്റിനാട് സ്വദേശി അഞ്ജുവും (28) കാഞ്ഞിരപ്പള്ളി സ്വദേശി സരുണു (24)മാണ് അറസ്റ്റിലായത്. ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് അഞ്ജു ഒളിച്ചോടിയത്. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ സരുണിനെ ആറ് മാസങ്ങൾക്ക് മുമ്പാണ് അഞ്ജു ടിക് ടോക്കിലൂടെ പരിചയപ്പെടുന്നത്.
കാമുകനെ കാണാൻ അഞ്ജു കഴിഞ്ഞ മാസം 28ാം തിയതി ഭർത്താവ് ജോലിക്ക് പോയപ്പോൾ മക്കളെ വീട്ടിനുള്ളിലാക്കിയ ശേഷം കോട്ടയത്തേയ്ക്ക് എത്തുകയായിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും ആദ്യമായി നേരിൽ ക്കാണുന്നത്. തുടർന്ന് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവും അമ്മയും വട്ടപ്പാറ പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ വഴിയുള്ള പൊലീസിന്റെ അന്വേഷണത്തിലാണ് ഇരുവരും ബെംഗളുരുവിൽ എത്തിയതായി വിവരം ലഭിച്ചത്.
https://www.facebook.com/Malayalivartha























