മന്ത്രി കെ ടി ജലീലിന് നേരെ ചെങ്ങന്നൂരിൽ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരാണ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്; ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളജിലെ പരിപാടിക്ക് ശേഷം ക്രിസ്ത്യൻ കോളജിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോഴായിരുന്നു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കുന്നതിനിടെ എസ്എഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി എത്തി. ഇതോടെ രംഗം സംഘർഷഭരിതമായി. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്.
അതിനിടെ മാർക്ക് ദാന വിവാദത്തിൽ കെ ടി ജലീലിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. അദാലത്ത് ഫയലുകൾ മന്ത്രിക്ക് ലഭിക്കുന്നതിന് വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവുകൾ ഇറക്കിയതായാണ് പുറത്ത് വരുന്ന തെളിവുകൾ വ്യക്തമാക്കുന്നത്. വിസി മറച്ചുവച്ച ഉത്തരവാണ് പുറത്തായത്. മന്ത്രിയുടെ ഇടപെടലുകൾ ഒന്നുംതന്നെയില്ലെന്ന് വൈസ് ചാൻസലർമാർ ഗവർണറെ തെറ്റിധരിപ്പിക്കാൻ ഉണ്ടാക്കിയ രേഖകളും പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha























