Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

സത്യത്തിൽ എന്താ നിങ്ങടെ പ്രശ്നം? ലഹരിയുള്ള വൈൻ ഉണ്ടാക്കുന്നതാണോ, വിൽക്കുന്നതാണോ...മുരളി തുമ്മാരുകുടിയ്ക്ക് പറയാനുണ്ട് ചിലത്..!

05 DECEMBER 2019 04:25 PM IST
മലയാളി വാര്‍ത്ത

ക്രിസ്തുമസിനും ന്യൂയേർനും ആഘോഷങ്ങൾക്ക് വീടുകളിൽ വൈൻ ഉണ്ടാക്കാൻ പാടില്ല ജാമ്യമില്ലാതെ അകത്ത് പോകും എന്ന എക്‌സൈസിന്റെ വാർത്തകൾക്ക് പിന്നാലെ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിലപാട് അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു .ക്രിസ്തുമസ് ആഘോഷവേളകളില്‍ വ്യാപകമായി അനധികൃത വൈന്‍ ഉല്പാദനവും വില്പനയും നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ അനധികൃതമായി വൈന്‍ നിര്‍മിച്ച വില്പന നടത്തുന്നത് സമൂഹത്തിനു ഹിതകരമല്ല. ഇത് പല അനിഷ്ടസംഭവങ്ങള്‍ക്കും കാരണമാകുകയും ചെയ്യാം. ഇതൊഴിവാക്കുന്നതിനാണ് ക്രിസ്തുമസ്പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച നല്‍കിയ പൊതുനിര്‍ദേശത്തില്‍ ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍ സ്വകാര്യമായി വീട്ടിലെ ആഘോഷത്തിന് ആല്‍ക്കഹോള്‍ കണ്ടന്റ് ഇല്ലാതെ വൈന്‍ ഉണ്ടാക്കുന്നത് നിരോധിക്കാനോ, നിരുത്സാഹപ്പെടുത്താനോ എക്‌സൈസ് വകുപ്പ് ഉദ്ദേശിച്ചിട്ടില്ല എന്നതായിരുന്നു എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞിരുന്നത് . ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മുരളി തുമ്മാരുകുടിയുടെ കുറിപ്പ് ശ്രദ്ധയാകർഷിക്കുകയാണ് ,

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ് ..

...‘വീടുകളിൽ വൈൻ ഉണ്ടാക്കാം; ലഹരി സാന്നിധ്യം പാടില്ലെന്ന് എക്സൈസ്’ വീട്ടിലല്ല, കാട്ടിലാണെങ്കിലും വൈൻ ഉണ്ടാക്കിയാൽ അൽപം ലഹരി ഒക്കെ കാണും. അങ്ങനെയാണ് വൈൻ ഉണ്ടാകുന്നത്. ലഹരി ഇല്ലാതെ വൈൻ ഉണ്ടാക്കാനും മാർഗ്ഗമുണ്ട്. പക്ഷെ അതിന് ആദ്യം ചെയ്യേണ്ടത് ലഹരി ഉള്ള വൈൻ ഉണ്ടാക്കുകയാണ്, എന്നിട്ട് പതുക്കെ അതിൽ നിന്നും ആൽക്കഹോളിൻെറ അംശം നീക്കം ചെയ്യണം. കുറച്ചു സങ്കീർണ്ണമായ സാങ്കേതികവിദ്യ ആണീ ലഹരി ഇല്ലാതാക്കുന്നത്, വീട്ടിൽ ചെയ്യാൻ പറ്റുന്ന കാര്യമല്ല. ലഹരി സാന്നിധ്യം ഇല്ലാത്ത വൈൻ മാത്രമേ വീട്ടിൽ ഉണ്ടാക്കാവൂ എന്ന നിയമം നടക്കുന്ന കാര്യമല്ല.

അല്ല, സത്യത്തിൽ എന്താ നിങ്ങടെ പ്രശ്നം? ലഹരിയുള്ള വൈൻ ഉണ്ടാക്കുന്നതാണോ, വിൽക്കുന്നതാണോ, ആളുകൾ മദ്യപാനികൾ ആകുന്നതാണോ, അതോ സർക്കാരിന് നഷ്ടം സംഭവിക്കുന്നതാണോ? ഇക്കാര്യത്തിൽ ഒരു തീരുമാനം ആയാൽ പിന്നെ നമുക്ക് എന്താണ് നിരോധിക്കേണ്ടത് എന്ന് തീരുമാനിക്കാം. നമ്മുടെ വീട്ടിൽ സ്വന്തം ആവശ്യത്തിനും കൂട്ടുകാർക്ക് വേണ്ടിയും മുന്തിരിയിൽ നിന്നോ പാഷൻ ഫ്രൂട്ടിൽ നിന്നോ കുറച്ചു വീഞ്ഞുണ്ടാക്കുന്നതിൻെറ പുറകെ ഒന്നും സർക്കാർ പോകേണ്ട കാര്യമില്ല എന്നാണ് എൻറെ അഭിപ്രായം. നല്ല മദ്യം വെയിലത്തും മഴയത്തും ക്യു നിൽക്കാതെ മനുഷ്യന് ലഭിക്കാനുള്ള സൗകര്യം ഉണ്ടാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ആരോഗ്യകരമായ മദ്യപാനം എന്ന അവബോധം ആളുകളിൽ ഉണ്ടാക്കുകയാണ് അടുത്ത പടി.

മദ്യപാന ശീലം ഒരു അഡിക്ഷൻ ആയി മാറുന്നവർക്ക് വേണ്ട കൗൺസലിങ്ങും ചികിത്സയും ലഭ്യമാക്കണം. മദ്യപാനം കൊണ്ടോ അല്ലാതെയോ ആളുകൾ റോഡിലോ വീട്ടിലോ കുറ്റകൃത്യങ്ങൾ ചെയ്താൽ അതിന് കൃത്യമായ ശിക്ഷ കിട്ടണം. അതിന് മദ്യത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്തുകൊണ്ടാണ് മലയാളികൾ മദ്യത്തിൻെറയും മയക്കുമരുന്നിൻെറയും അമിത ഉപയോഗത്തിൽ എത്തിപ്പെടുന്നത് എന്ന് പഠിക്കണം. അതില്ലാതാക്കാൻ വേണ്ട ഇടപെടലുകളും സമൂഹത്തിൽ നടത്തണം. വീട്ടിലെ വീഞ്ഞിനെ വെറുതെ വിടണം... ക്രിസ്തുമസിനും ക്യു നിൽക്കാൻ വയ്യ. വീട്ടിൽ അല്പം എക്സ്ട്രാ വീഞ്ഞുണ്ടാക്കുന്ന ക്രിസ്ത്യൻ സുഹൃത്തുക്കളുടെ സഹായത്താലാണ് ക്രിസ്തുമസ് സീസൺ ആഘോഷം ആക്കുന്നത്, അതിന് കത്തിവെക്കരുത്, പ്ലീസ്…

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (1 hour ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (1 hour ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (1 hour ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (1 hour ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (2 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (3 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (3 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (3 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (3 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (3 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (4 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (4 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (4 hours ago)

Malayali Vartha Recommends