Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഇനി പാർട്ടി സെക്രട്ടറി പിണറായി; കോടിയേരി ബാലകൃഷ്ണൻ തത്കാലം പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയില്ല; മുഖ്യമന്ത്രിയുടെ തിരക്കുകൾ ക്കിടയിൽ പാർട്ടി സെക്രട്ടറിയുടെ തിരക്കുകൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ചോദ്യമെങ്കിൽ അതിനുള്ള മറുപടി കാത്തിരുന്ന് കാണാം

05 DECEMBER 2019 05:05 PM IST
മലയാളി വാര്‍ത്ത

കോടിയേരി ബാലകൃഷ്ണൻ തത്കാലം പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സെക്രട്ടറിയുടെ ജോലികൾ കൂടി നിർവഹിക്കുമെന്നാണ് വിവരം. എം വി ഗോവിന്ദൻ അദ്ദേഹത്തെ സഹായിക്കും.

മുഖ്യമന്ത്രിയുടെ തിരക്കുകൾ ക്കിടയിൽ പാർട്ടി സെക്രട്ടറിയുടെ തിരക്കുകൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ചോദ്യമെങ്കിൽ അതിനുള്ള മറുപടി കാത്തിരുന്ന് കാണാം എന്നു തന്നെയാണ്.

കോടിയേരിയുടെ അഭാവത്തിൽ എം വി ഗോവിന്ദൻ എ. കെ. ജി സെന്ററിൽ ഇരിക്കും. എന്നാൽ അദ്ദേഹത്തിന്ന് ചുമതല നൽകാനുള്ള സാധ്യത കുറവാണ്. ഗോവിന്ദൻ മാസ്റ്റർ പിണറായിയുമായി ചർച്ച നടത്തി കാര്യങ്ങൾ തീരുമാനിക്കും. ദീർഘകാലം പാർട്ടിയെ നയിച്ച പിണറായിയെ സംബന്ധിച്ചടത്തോളം പാർട്ടി സെക്രട്ടറി പദവി അത്ര പ്രയാസമേറിയ ഒന്നേയല്ല. പാർട്ടി സെക്രട്ടറിയുടെ പദവിയാണ് പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്കാൾ പ്രിയപ്പെട്ടത്.

ഇ.പി. ജയരാജൻ ഉൾപ്പെടെയുള്ള പേരുകൾ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും അതിലൊന്നും അന്തിമ തീരുമാനമെടുക്കാൻ പിണറായി തയ്യാറായില്ല. കോടിയേരിയിൽ നിന്ന് പാർട്ടി അവധി വാങ്ങിയിട്ടില്ലെന്നാണ് വിവരം. അദ്ദേഹം വിദേശത്ത് ചികിത്സക്ക് പോകുന്നു എന്നത് വാസ്തവമാണ്. പാർട്ടി സെക്രട്ടറിയായിട്ടാണ് പോകുന്നത്. മുൻ സെക്രട്ടറി ആയിട്ടല്ല. അത്തരം കാര്യങ്ങളൊന്നും ആലോചിക്കരുതെന്നാണ് പാർട്ടി നിർദ്ദേശം. പൂർണ ആരോഗ്യത്തോടെ തിരിച്ചെത്തി പാർട്ടി സെക്രട്ടറിയായി തുടരണമെന്നും പിണറായി ആവശ്യപ്പെട്ടു.

കോടിയേരിയും പിണറായിയും വ്യാഴാഴ്ച എ കെ ജി സെന്ററിൽ കൂടികാഴ്ച നടത്തി. മന്ത്രി എ. കെ. ബാലനും ഇവർക്കൊപ്പം ഉണ്ടായിരുന്നു. പിന്നീട് ബാലനെ ഒഴിവാക്കി പിണറായിയും കോടിയേരിയും ഒരുമിച്ച് കണ്ടു. തന്റെ മന്ത്രിസഭയിൽ പുന:സംഘടന ഉണ്ടാകുമെന്നും ഇ.പി. ജയരാജൻ മന്ത്രിയാകുമെന്നുമുള്ള മാധ്യമ വാർത്തകൾ മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയെന്നാണ് വിവരം. ഇതിന് ശേഷമാണ് എം വി ഗോവിന്ദൻ വാർത്തകൾ നിഷേധിച്ച് പത്രകുറിപ്പ് ഇറക്കിയത്. അത് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണെന്നാണ് വിവരം.

ഇ.പി. ജയരാജനോട് മുഖ്യമന്ത്രിക്ക് ഇഷ്ടക്കേട് ഒന്നുമില്ല. എന്നാൽ അദ്ദേഹം പാർട്ടി സെക്രട്ടറിയാകുമെന്ന മട്ടിൽ വന്ന വാർത്തകളാണ് പിണറായിക്ക് ഇഷ്ടപ്പെടാത്തത്. മാത്രവുമല്ല കോടിയേരിയെ അസുഖഘട്ടത്തിൽ വിഷമിപ്പിക്കാനും മുഖ്യമന്ത്രി തയ്യാറല്ല.

വെള്ളിയാഴ്ച പാർട്ടി സെക്രട്ടേറിയറ്റ് ചേരും. അതിൽ കോടിയേരി പങ്കെടുക്കും. വെള്ളിയാഴ്ചയുള്ള യോഗത്തിലും അവധി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എം വി ഗോവിന്ദന്റെ കാര്യവും പരാമർശിക്കാൻ സാധ്യതയില്ല.

പാർട്ടി സെക്രട്ടറിയുടെ ചുമതല ഔദ്യോഗികമായിട്ടല്ലെങ്കിലും മുഖ്യമന്ത്രിക്ക് ലഭിക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാകുമെന്നാണ് വിവരം. അതോടെ കേരള സി പി എമ്മിൽ മുടിചൂടാമന്നനായി പിണറായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (1 hour ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (1 hour ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (1 hour ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (1 hour ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (2 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (3 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (3 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (3 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (3 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (3 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (4 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (4 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (4 hours ago)

Malayali Vartha Recommends