Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...


ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...


വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...

തിരുവനന്തപുരം ജില്ല സമ്പൂര്‍ണ ഇ-ഹെല്‍ത്തിലേക്ക്; മാര്‍ച്ചോടെ ആശുപത്രികളില്‍ അതിവേഗ ഇ-ഹെല്‍ത്ത് സേവനങ്ങള്‍

05 DECEMBER 2019 05:31 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും 2020 മാര്‍ച്ച് മാസത്തോടെ ഇ-ഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തന സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തലസ്ഥാന ജില്ലയില്‍ ഇതുവരെ 29 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 20 ആശുപത്രികളില്‍ പൂര്‍ണമായും കടലാസ് രഹിത സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ ആശുപത്രികളില്‍ ഒ.പി.യില്‍ ഒരു രോഗിയെത്തി എല്ലാ ചികിത്സകളും പരിശോധനകളും കഴിഞ്ഞ് മടങ്ങി പോകുന്നത് വരെ കടലാസ് രഹിത സേവനം ലഭ്യമാണ്. ശേഷിക്കുന്ന 83 സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ ചെറുന്നിയൂര്‍, ഉഴമലയ്ക്കല്‍, വേളി, കുടുംബാരോഗ്യ കേന്ദ്രങ്ങളായ വാമനപുരം, വട്ടിയൂര്‍ക്കാവ്, അരുവിക്കര, ബാലരാമപുരം, കടകംപള്ളി, കരകുളം, ആമച്ചല്‍, കീഴാറ്റിങ്ങല്‍, കിളിമാനൂര്‍, കോട്ടുകാല്‍, കുറ്റിച്ചല്‍, പള്ളിച്ചല്‍, പരണിയം, പൂഴനാട്, തോന്നയ്ക്കല്‍, മണമ്പൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം, ജഗതി ഡിസ്‌പെന്‍സറി എന്നീ ആശുപത്രികളിലാണ് പൂര്‍ണമായും പേപ്പര്‍ രഹിത ഇ-ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ ആശുപത്രി, പുലയനാര്‍കോട്ട നെഞ്ച് രോഗാശുപത്രി, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, ചിറയിന്‍കീഴ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ് ആശുപത്രി, പേരൂര്‍ക്കട ജില്ലാ ആശുപത്രി, പബ്ലിക് ഹെല്‍ത്ത് ലാബ്, ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഇ-ഹെല്‍ത്ത് പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നു. ഇതില്‍ പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം 99 സ്‌കോറോടെ രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രമായി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

ഇനി ഇ-ഹെല്‍ത്ത് പൂര്‍ത്തിയാകനുള്ള 83 ആശുപത്രികളില്‍ 28 എണ്ണത്തില്‍ ലോക്കല്‍ ഏരിയ നെറ്റുവര്‍ക്കിംഗ്, യു.പി.എസ്. വയറിംഗ്, ഡെഡിക്കേറ്റഡ് ബ്രോഡ്ബാന്റ് കണക്ടിവിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശേഷിക്കുന്ന 55 ആശുപത്രികളില്‍ വിവിധ ഘട്ടങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതോടൊപ്പം ജീവനക്കാര്‍ക്കുള്ള പരിശീലനങ്ങളും നടന്നു വരുന്നു.

കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്ന ഇ-ഹെല്‍ത്ത് ചികിത്സാ സമ്പ്രദായത്തെ കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധോപദേശക സമിതിയായ നീതി ആയോഗ് അടുത്തിടെ അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ 86 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ആര്‍ദ്രം മിഷന്റെ ഭാഗമായി 80 ആശുപത്രികളില്‍ ഉടന്‍ ഇ-ഹെല്‍ത്ത് പ്രവര്‍ത്തനസജ്ജമാകുന്നതാണ്. ഇതിനകം തന്നെ 2.58 കോടി ജനങ്ങളുടെ ആരോഗ്യ രേഖ ഇ-ഹെല്‍ത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഇ-ഹെല്‍ത്തിന്റെ സഹായത്തോടെ ഇത്രയും സമഗ്രമായ ആരോഗ്യ വിവര ശേഖരണം അടിസ്ഥാനപ്പെടുത്തി പദ്ധതിയാസൂത്രണവും രോഗനിര്‍ണയവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാരീതികളും നടപ്പിലാക്കുന്നത്.


ഒ.പി. രജിസ്‌ട്രേഷന്‍ മുതല്‍ രോഗീ പരിശോധനയും ചികിത്സാക്രമങ്ങളും ഭരണനിര്‍വഹണവും ഉള്‍പ്പെടെ സമഗ്ര മേഖലകളുടേയും പ്രവര്‍ത്തനങ്ങള്‍ ഒരു കേന്ദ്രീകൃത സോഫ്റ്റുവെയറിന് കീഴില്‍ ക്രോഡീകരിക്കുന്നതാണ് ഇ-ഹെല്‍ത്ത് സംവിധാനം. ഇതിലൂടെ ആയാസ രഹിതവും രോഗീ സൗഹൃദവുമായ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിക്കന്‍ ഷവര്‍മ കഴിച്ച 19കാരന്റെ സംഭവത്തില്‍ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു  (29 minutes ago)

പാലക്കാട് വെസ്റ്റ് നൈല്‍ പനി ബാധിച്ച് 67 കാരന്‍ മരിച്ചു  (39 minutes ago)

അംബാനി-അദാനി ഇടപാട് പരിഹാസവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി  (50 minutes ago)

തെലങ്കാന പ്രസംഗത്തിനിടെ നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി  (1 hour ago)

തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് വിമാനങ്ങള്‍ കൂടി റദ്ദാക്കി  (1 hour ago)

ബിലീവേഴ്സ് ചർച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന്നാൻ അന്തരിച്ചു  (3 hours ago)

മലയാളത്തിന്റെ പ്രിയ സംവിധായകന് വിട... സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു  (3 hours ago)

കാട്ടുകോഴിക്ക് എന്തിന് ശനിയും സംക്രാന്ത്രിയും! പിണറായിക്ക് ഇത് രണ്ടാം ഹണിമൂൺ? ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ....  (3 hours ago)

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല സംഘടിപ്പിച്ചു  (3 hours ago)

മെമ്മറി കാര്‍ഡ് സച്ചിന്‍ ദേവും കൂട്ടരും മുക്കിയെന്ന് പിണറായി പോലീസ് തന്നെ പറയുന്നു;കേസെടുക്കാന്‍ ഉത്തരവിട്ട കോടതിയോട് കട്ടക്കലിപ്പില്‍ ആര്യ രാജേന്ദ്രന്‍,ഡി വൈ എഫ് ഐക്കാര്‍ യദുവിനെ എടുത്തുടുത്ത് രക്ഷിക  (4 hours ago)

പിണറായി എന്തിന് ഇടയ്ക്കിടെ ദുബായില്‍ പോകുന്നു എന്നതാണ് പ്രധാന ചോദ്യം;ആ മണലാരണ്യത്തില്‍ ഒളിപ്പിച്ചിരിയ്ക്കുന്നത് സ്വര്‍ണഖനിയോ,മുഖ്യന്റെ വിദേശ യാത്രയ്ക്ക് തീര്‍ച്ചയായും ഒന്നോ അതിലേറെയോ ദല്ലാളുകള്‍ ഉണ  (4 hours ago)

വീട് പണി തടസപ്പെടുത്തി ചെങ്കൊടി കുത്തി വലിച്ച് പിഴുതെറിഞ്ഞ് പെണ്ണുങ്ങള്‍;കൊടിമരത്തില്‍ അള്ളിപ്പിടിച്ച് കിടന്ന സിപിഎമ്മുകാരനെ ചേച്ചിമാര്‍ എടുത്ത് പഞ്ഞിക്കിട്ടു,പാര്‍ട്ടിക്കാരായിരുന്ന കുടുംബം കൂട്ടത്തോട  (4 hours ago)

തിരക്കുപിടിച്ചുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ആരാണ് സമാധാനം ആഗ്രഹിക്കാത്തത്;കിട്ടിയ അവസരത്തില്‍ മുഖ്യമന്ത്രിയെ ട്രോളി എംവി ഗോവിന്ദന്‍,വീണയെ തൂക്കുമെന്ന പേടിയില്‍ പിണറായി മുങ്ങിയെന്ന് കരക്കമ്പി,വിദേശ യാ  (5 hours ago)

പൂഞ്ച് ഭീകരാക്രണത്തിലെ സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു;പാകിസ്ഥാന്റെ മടയില്‍ കയറി തീര്‍ക്കുമെന്ന് ഇന്ത്യ, ലഷ്‌കര്‍ ഭീകരരുടെ വിവരങ്ങള്‍ ചൂഴ്‌ന്നെടുത്ത് അജിത് ഡോവലിന്റെ ചു  (5 hours ago)

കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്  (5 hours ago)

Malayali Vartha Recommends