മകന്റെ വിവാഹം കഴിഞ്ഞ് മടങ്ങവേ അമ്മയ്ക്ക് ദാരുണാന്ത്യം....
മകന്റെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങവെ അപകടത്തില്‍പ്പെട്ട് അമ്മയ്ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൃഷ്ണ സിംഗ്ല എന്ന സ്ത്രീ മരിച്ചത്. ചൊവ്വാഴ്ച ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലാണ് ഇവര്‍ക്ക് അപകടമുണ്ടായത്.
കൃഷ്ണയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. കൃഷ്ണയുടെ ഭര്‍ത്താവും ഭര്‍തൃസഹോദരിയുമാണ് കാറിലുണ്ടായിരുന്നത്. ഫരീദാബാദിലെ സുരാജ്കുണ്ടില് നടന്ന മകന്റെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിവരികയായിരുന്നു ഇവര്‍. കൃഷ്ണയുടെ ഭര്‍ത്താവാണ് വാഹനം ഓടിച്ചിരുന്നത്.
അപകടത്തില്‍ മൂന്ന് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃഷ്ണയുടെ ജീവന് രക്ഷിക്കാനായിലാല. മറ്റ് രണ്ട് ചേര് ചികിത്സയില്‍ തുടരുകയാണ്. വാഹനമോടിച്ച മഹാവീര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സംശയം.
"
https://www.facebook.com/Malayalivartha