Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഇനി ഗോദയില്‍ കാണാം... ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ 15നകം കണ്ടെത്താന്‍ അമിത്ഷായുടെ നിര്‍ദേശം; മുരളീധര പക്ഷക്കാരനായി വി. സുരേന്ദ്രനും കൃഷ്ണദാസ് പക്ഷക്കാരനായി എം.ടി. രമേശും പക്ഷം പിടിച്ച് ആര്‍എസ്എസും നില്‍ക്കുമ്പോള്‍ തീരുമാനം വൈകുന്നു

06 DECEMBER 2019 11:43 AM IST
മലയാളി വാര്‍ത്ത

ശബരിമല സീസണ്‍ തുടങ്ങിയിട്ടും സംസ്ഥാന ബിജെപി അധ്യക്ഷനെ കണ്ടെത്താനാകാതെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ കുഴയുകയാണ്. അതിനിടെ ഉടന്‍ പ്രസിഡന്റിനെ കണ്ടെത്താന്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ് അമിത് ഷാ. ഇതിനോടനുബന്ധിച്ച് സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് ദേശീയ നേതാക്കള്‍ അടുത്തയാഴ്ച കേരളത്തിലെത്തും. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കോര്‍ കമ്മിറ്റിയംഗങ്ങളുമായും തുടര്‍ന്ന് ആര്‍.എസ്.എസ്. നേതൃത്വവുമായും ചര്‍ച്ച നടത്തും. 30ന് ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടതിനാല്‍ 15നകം സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാനാണ് നിര്‍ദേശം.

സംസ്ഥാനത്തെ മുതിര്‍ന്ന എല്ലാ നേതാക്കളെയും വിളിച്ചുകൂട്ടിയുള്ള ആലോചനകള്‍ക്കു പകരം ആദ്യം കോര്‍ കമ്മിറ്റിയില്‍ അഭിപ്രായ സമന്വയമുണ്ടാക്കാനാകും നേതാക്കള്‍ ശ്രമിക്കുക. തുടര്‍ന്ന് ആര്‍.എസ്.എസ്. നേതാക്കളെ കാണും. പാര്‍ട്ടിയധ്യക്ഷനെ നിശ്ചയിക്കുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം ആഗ്രഹിക്കുന്നില്ല. കേരളത്തിലെ പാര്‍ട്ടിപ്രവര്‍ത്തനം ഇപ്പോള്‍ വേണ്ടത്ര സജീവമല്ലെന്നാണ് കേന്ദ്രനേതൃത്വത്തിനു കിട്ടിയ റിപ്പോര്‍ട്ട്.

കേരളഘടകത്തിലെ ഗ്രൂപ്പുപോര് ഒഴിവാക്കി സമവായത്തിലൂടെ പാര്‍ട്ടിയെ നയിക്കാന്‍ ആളെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് ദേശീയ നേതൃത്വത്തിനു മുന്നില്‍. കേന്ദ്രമന്ത്രി വി. മുരളീധരനും മുന്‍ പ്രസിഡന്റ് പി.കെ. കൃഷ്ണദാസും നയിക്കുന്ന ഗ്രൂപ്പുകളാണ് പ്രധാനമായും അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുള്ളത്. മുരളീധര പക്ഷത്ത് കെ. സുരേന്ദ്രനും കൃഷ്ണദാസ് പക്ഷത്ത് എം.ടി. രമേശും. ഇവരെക്കൂടാതെ, ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരും രംഗത്തുണ്ട്. കെ. സുരേന്ദ്രനെ അധ്യക്ഷനാക്കുന്നില്ലെങ്കില്‍ നെഹ്രു യുവകേന്ദ്രയുടെ ദേശീയ ഉപാധ്യക്ഷനാക്കുമെന്ന സൂചനകള്‍ നേതാക്കള്‍ നല്‍കുന്നു.

ഏതു നേതാവിനെ പ്രസിഡന്റാക്കണമെങ്കിലും ആര്‍.എസ്.എസിന്റെ പച്ചക്കൊടി ആവശ്യമാണ്. ആര്‍.എസ്.എസ്. ആകട്ടെ കുമ്മനം രാജശേഖരനടക്കുള്ളവരുടെ പേരാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. കുമ്മനമല്ലെങ്കില്‍ മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദനെ പരിഗണിക്കണമെന്ന ചര്‍ച്ച സംസ്ഥാനത്തെ ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കള്‍ക്കിടയില്‍ ഉണ്ടാവുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷത്തെ ശബരിമല യുവതീ പ്രവേശന വിവാദം മുതലാണ് കെ. സുരേന്ദ്രന്റെ പേര് ശക്തമായി ഉയരുന്നത്. സുരേന്ദ്രന്റെ ജയില്‍വാസം അനുകൂല തരംഗം പോലുമുണ്ടാക്കി. ഇത് മുന്‍നിര്‍ത്തി ഭാരതീയ ആചാര്യ സമിതിയുടെ 2019 ലെ മകരജ്യോതി പുരസ്‌കാരം കെ സുരേന്ദ്രന് ലഭിക്കുകയുണ്ടായി.ശബരിമലയിലെ ആചാര സംരക്ഷണത്തിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. 25000 രൂപയും അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊച്ചിയില്‍ വച്ച് നടക്കുന്ന അയ്യപ്പ സംഗമത്തില്‍ ഡിസംബറിലാവും പുരസ്‌കാരം കൈമാറുന്നത്.

ഇത്തവണയും ശബരിമല വിഷയത്തില്‍ സുരേന്ദ്രന്‍ മുന്നില്‍ തന്നെയുണ്ട്. ശബരിമല കേസിലെ സുപ്രീംകോടതി വിധിയില്‍ വ്യക്തത വരാത്തത് മുഖ്യമന്ത്രിക്ക് മാത്രമെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. യുവതീപ്രവേശന വിധി യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുകയായിരുന്നു.

ഇനി സെപ്റ്റംബര്‍ 28ല്‍ വന്ന വിധി അപ്രസക്തമാണ്. സര്‍ക്കാര്‍ കൂടുതല്‍ അവധാനതയോടെ ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കണം. സ്‌റ്റേ ഇല്ലെന്ന വാദം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പൂര്‍വ്വസ്ഥിതി തുടരനായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയെ സമീപിക്കണം. അന്തിമ വിധി ഉണ്ടാകും വരെ പൂര്‍വ്വസ്ഥിതി തുടരാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയോട് അവശ്യപെടണമെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് സുരേന്ദ്രനെ തേടി പുതിയ സ്ഥാനം എത്തുന്നത്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (1 hour ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (1 hour ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (1 hour ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (1 hour ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (2 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (3 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (3 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (3 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (3 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (3 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (4 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (4 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (4 hours ago)

Malayali Vartha Recommends