താരമായി സര്‍ജനാര്‍... ഇരകള്‍ക്ക് പലപ്പോഴും നീതി ലഭിക്കാതെ വരുന്നതിന്റെ അവസാന സംഭവമായി ഉന്നാവ പെണ്‍കുട്ടി മാറുമ്പോള്‍ തെലുങ്കാനയില്‍ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ വെടിവച്ചു കൊന്ന പോലീസ് ഓഫീസര്‍ താരമാകുന്നു; 2008ല്‍ പെണ്‍കുട്ടികളെ ആസിഡ് ഒഴിച്ച മൂന്നുപേരെ വധിച്ചയാള്‍ കൂടിയാണ് ഈ പോലീസ് കമ്മീഷണര്‍

ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെയും വെടിവെച്ച് കൊന്ന സംഭവത്തില്‍ പോലീസ് കമ്മീഷണര്‍ വിസി സജ്ജനാര്‍ താരമാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജ്ജനാറെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ ഉയരുകയാണ്. ബഹുഭൂരിപക്ഷവും സര്‍ജനാര്‍ക്ക് കയ്യടിയാണ് നല്‍കുന്നത്. അതിക്രൂരമായി പീഡിപ്പിച്ച് കൊന്ന ശേഷം ചുട്ടെരിച്ച വനിതാ ഡോക്ടറുടെ കൊലപാതകികളെ പൊലീസ് വെടിവെച്ചു കൊന്ന വാര്‍ത്ത കേട്ടാണ് ഇന്ന് രാജ്യം ഉണര്‍ന്നത്. ഡോക്ടറെ ചുട്ടെരിച്ച അതേ സ്ഥലത്ത് തന്നെയാണ് പ്രതികള്‍ക്കും ശിക്ഷ നടപ്പാക്കിയതെന്നും പിന്നീടറിഞ്ഞു.
തെലങ്കാന പൊലീസിന്റെ ഈ നടപടിക്കെതിരെ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. പലരും ഈ നടപടിയെ പിന്തുണയ്ക്കുമ്‌ബോള്‍ മറ്റു ചിലര്‍ വിമര്‍ശിക്കുന്നുമുണ്ട്. വി.പി സജ്ജനാര്‍ എന്ന ഉദ്യോഗസ്ഥനാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. സ്ത്രീകള്‍ക്ക് നേരെ കൈ ഉയര്‍ത്തിയവന്റെ തല അരിയണം എന്ന സിനിമാ ഡയലോഗല്ല, ഇതാണ് ഹീറോയിസം. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ സംഭവം അല്ല ഇന്നത്തെ വിഷയം. ഇതിന് മുന്‍പും ഇത്തരത്തില്‍ ഏറ്റുമുട്ടല്‍ കൊല നടത്തിയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നേരത്തെ 2008 ല്‍ വാറങ്കല്‍ എസ്പിയായിരിക്കുമ്‌ബോള്‍ രണ്ടു യുവതികള്‍ക്ക് നേര്‍ക്ക് ആസിഡാക്രമണം നടത്തിയ പ്രതികളെ ഇദ്ദേഹം ഇതുപോലെ ഏറ്റമുട്ടലില്‍ വധിച്ചിരുന്നു. ഇതിന് ശേഷം പൊതുജനങ്ങള്‍ക്കിടിയില്‍ ഇദ്ദേഹം 'ഹീറോ' ആയി മാറി. ഒട്ടേറെ സ്വീകരണ പരിപാടികളും അന്ന് ഈ ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു.
അതേസമയം ഈ സംഭവത്തില്‍ മനസ് തുറന്ന് സജ്ജനാര്‍ രംഗത്തെത്തി. 'അവര്‍ എങ്ങനെയാണ് കുറ്റകൃത്യം ചെയ്തതെന്ന് കാണിച്ചുതരാന്‍ ആവശ്യപ്പെട്ടു. തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ അവര്‍ ഞങ്ങള്‍ക്ക് നേരെ കല്ലെടുത്ത് എറിയുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. അവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ നിന്നില്ല. മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് വെടിയുതിര്‍ക്കേണ്ടിവന്നു, എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചു' എന്ന സജ്ജനാര്‍ മനസ് തുറന്നത്.
ബലാത്സംഗ കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍ കുമാര്‍, ചിന്താകുന്ത ചെന്ന കേശാവുലു എന്നീ നാല് പ്രതികളെയാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പോലീസ് വെടിവെച്ചുകൊന്നത്. പ്രതികളെ തെളിവെടുപ്പിനെത്തിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് ഇവര്‍ പോലീസിന് നേരെ കല്ലെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്നാണ് പോലീസ് വെടിവെച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ 26കാരിയായ വെറ്റിനറിഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് െ്രെഡവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികള്‍. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളില്‍ നിന്നാണ് സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹൈദരാബാദ് ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണു ഡോക്ടറുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ഇരുപത്താറുകാരിയെ പ്രതികള്‍ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലീസ് പറയുന്നു. തുടര്‍ന്നു പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു. രാജ്യം നടുക്കിയ കേസില്‍ അതിലേറെ നടുങ്ങിയിരിക്കുകയാണ് ഈ സംഭവത്തോടെ.
https://www.facebook.com/Malayalivartha























